Sandhye saarada sandhye

സന്ധ്യേ ശാരദ സന്ധ്യേ
Year
Language

സന്ധ്യേ
ശാരദ സന്ധ്യേ

സന്ധ്യേ ‌
ശാരദ സന്ധ്യേ
നിന്റെ സ്വര്‍ണ്ണകപോലത്തില്‍ ഇന്ദുപരാഗമോ
സന്ധ്യേ ശ്യാമ സന്ധ്യേ
നീ തന്നുവോ എന്റെ മോഹങ്ങളെ
രാഗഭാവങ്ങളും പ്രേമഗീതങ്ങളും
സന്ധ്യേ
സൗമ്യ ശാലീന സന്ധ്യേ

സ്വപ്നങ്ങള്‍ പൂക്കുന്ന കാലം
രോമഹര്‍ഷം വിടരുന്ന പ്രായം
(സ്വപ്നങ്ങള്‍)
നീയെന്റെ ഉള്ളിന്റെ ഉള്ളില്‍
ശോണ ദീപാഞ്ജലിയായി സന്ധ്യേ
(നീയെന്റെ )
സന്ധ്യേ
സൗമ്യ ശാലീന സന്ധ്യേ
സന്ധ്യേ ‌
ശാരദ സന്ധ്യേ
(നിന്റെ സ്വര്‍ണ്ണകപോലത്തില്‍)

പൂജയ്ക്കു നീ വന്ന നേരം
ആഴി ആലാപനം ചെയ്തു നിന്നു
(പൂജയ്ക്കു )
പ്രാണന്റെ വീണയിലെന്നും
ദേവഗാന്ധാരമായി നീ സന്ധ്യേ
(പ്രാണന്റെ )
സന്ധ്യേ
സൗമ്യ ശാലീന സന്ധ്യേ
സന്ധ്യേ ‌
ശാരദ സന്ധ്യേ
(നിന്റെ സ്വര്‍ണ്ണകപോലത്തില്‍)

sandhye
śārada sandhye

sandhye ‌
śārada sandhye
ninṟĕ svarṇṇagabolattil indubarāgamo
sandhye śyāma sandhye
nī tannuvo ĕnṟĕ mohaṅṅaḽĕ
rāgabhāvaṅṅaḽuṁ premagīdaṅṅaḽuṁ
sandhye
saumya śālīna sandhye

svapnaṅṅaḽ pūkkunna kālaṁ
romaharṣaṁ viḍarunna prāyaṁ
(svapnaṅṅaḽ)
nīyĕnṟĕ uḽḽinṟĕ uḽḽil
śoṇa dībāñjaliyāyi sandhye
(nīyĕnṟĕ )
sandhye
saumya śālīna sandhye
sandhye ‌
śārada sandhye
(ninṟĕ svarṇṇagabolattil)

pūjaykku nī vanna neraṁ
āḻi ālābanaṁ sĕydu ninnu
(pūjaykku )
prāṇanṟĕ vīṇayilĕnnuṁ
devagāndhāramāyi nī sandhye
(prāṇanṟĕ )
sandhye
saumya śālīna sandhye
sandhye ‌
śārada sandhye
(ninṟĕ svarṇṇagabolattil)