സന്ധ്യയാം മകളൊരുങ്ങി..
സന്ധ്യയാം മകളൊരുങ്ങി സിന്ദൂരപുടവ ചുറ്റി
ജനകനാം പകല്‍ നടുങ്ങി
ഇനി വേര്‍പിരിഞ്ഞിടേണം . . പിരിഞ്ഞിടേണം
സന്ധ്യയാം മകളൊരുങ്ങി
സ്വന്തമല്ലെന്നോതി തെന്നല്‍
എങ്കിലും ഞാനമ്മയല്ലോ
സ്വന്തമല്ലെന്നോതി തെന്നല്‍
എങ്കിലും ഞാനമ്മയല്ലോ
എന്നു ചൊല്ലി കണ്ണീര്‍ വാര്‍ത്തു
നിന്നു മേലെ നീലാംബരം (സന്ധ്യയാം)
സാന്ത്വനമായ് കടല്‍ വിളിക്കും
വാസരം അതില്‍ ലയിക്കും
സാന്ത്വനമായ് കടല്‍ വിളിക്കും
വാസരം അതില്‍ ലയിക്കും
സന്ധ്യ രാവിന്‍ മാറില്‍ ചായും
വാനിടമോ കണ്ണീര്‍ വാര്‍ക്കും (സന്ധ്യയാം)