Sandhyadan kavil tuduttu

സന്ധ്യതൻ കവിൾ തുടുത്തു
Work
Year
Language

സന്ധ്യതന്‍ കവിള്‍ തുടുത്തു
സിന്ദൂരസാഗരത്തിന്‍ കരള്‍ തുടിച്ചു
പ്രേമാനുഭൂതിതന്‍ ഓരോനിമിഷവും
ഓമനേ നിന്‍ കണ്ണില്‍ കഥയെഴുതി...
കഥയെഴുതി...

കനകത്തിരകളിലാലോലമാടി
കാറ്റിന്‍ കൈകളിലമ്മാനമാടി
ഒരു കളിത്തോണിയില്‍..
ഒരുസ്വപ്നസീമയില്‍...
ഒരുമിച്ചിരുന്നൊന്നു തുഴയുവാന്‍ മോഹം
ഒരുമിച്ചിരുന്നൊന്നു പാടുവാന്‍ ദാഹം
ദാഹം ദാഹം ദാഹം..

അറബിക്കടലേ നിന്‍ അരമനയിലെ
നിരവധി പവിഴത്താലങ്ങള്‍ തോറും
നവരത്നമണികളാല്‍ നീ കാത്തുവെയ്ക്കും
കല്യാണപ്പൂത്താലി എനിയ്ക്കുതരൂ
അനുരാഗമാലിക എനിയ്ക്കുതരൂ
തരൂ തരൂ തരൂ...

sandhyadan kaviḽ tuḍuttu
sindūrasāgarattin karaḽ tuḍiccu
premānubhūdidan oronimiṣavuṁ
omane nin kaṇṇil kathayĕḻudi...
kathayĕḻudi...

kanagattiragaḽilālolamāḍi
kāṭrin kaigaḽilammānamāḍi
ŏru kaḽittoṇiyil..
ŏrusvapnasīmayil...
ŏrumiccirunnŏnnu tuḻayuvān mohaṁ
ŏrumiccirunnŏnnu pāḍuvān dāhaṁ
dāhaṁ dāhaṁ dāhaṁ..

aṟabikkaḍale nin aramanayilĕ
niravadhi paviḻattālaṅṅaḽ toṟuṁ
navaratnamaṇigaḽāl nī kāttuvĕykkuṁ
kalyāṇappūttāli ĕniykkudarū
anurāgamāliga ĕniykkudarū
tarū tarū tarū...