Sandhyaaraagam maanyanyaugalinyanyau

സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു
Year
Language

സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു......

സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു
സാന്ധ്യതാരക മിന്നി മറഞ്ഞു
താരകപ്പൊന്മിഴി പൂട്ടിയുറങ്ങൂ
താമരമലരുകളേ ഓര്‍മ്മതന്‍
താമരമലരുകളേ
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു

കഴിഞ്ഞതെല്ലാം നിഴലുകള്‍ മാത്രം
കൊഴിഞ്ഞുപോയ കിനാവുകള്‍ മാത്രം
പകലിന്‍ വേനലില്‍ കത്തിയെരിഞ്ഞു
പനിനീര്‍ വാടികകള്‍ ആശതന്‍
പനിനീര്‍ വാടികകള്‍
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു

മറഞ്ഞുപോയി നീയെങ്കിലുമെന്നില്‍
നിറഞ്ഞു നില്‍പ്പൂ നിന്‍ മൃദുഹാസം
കരഞ്ഞു നിന്നെ വിളിക്കുന്നു ഞാന്‍
അണയും നീയരികില്‍ പുഞ്ചിരി
പകരും നീയിനിയും
സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു

sandhyārāgaṁ māññu kaḻiññu......

sandhyārāgaṁ māññu kaḻiññu
sāndhyadāraga minni maṟaññu
tāragappŏnmiḻi pūṭṭiyuṟaṅṅū
tāmaramalarugaḽe ormmadan
tāmaramalarugaḽe
sandhyārāgaṁ māññu kaḻiññu

kaḻiññadĕllāṁ niḻalugaḽ mātraṁ
kŏḻiññuboya kināvugaḽ mātraṁ
pagalin venalil kattiyĕriññu
paninīr vāḍigagaḽ āśadan
paninīr vāḍigagaḽ
sandhyārāgaṁ māññu kaḻiññu

maṟaññuboyi nīyĕṅgilumĕnnil
niṟaññu nilppū nin mṛduhāsaṁ
karaññu ninnĕ viḽikkunnu ñān
aṇayuṁ nīyarigil puñjiri
pagaruṁ nīyiniyuṁ
sandhyārāgaṁ māññu kaḻiññu