Sandhyaa raagamaam (M)

സന്ധ്യാ രാഗമാം (M)
Year
Language

തിരുവേങ്ങില്ലം വരുവായീ തിരുമാലിന്‍ ദേവീ...
തിരുവേ....എന്നില്ലം വരുവായേ.......

സന്ധ്യാരാഗമാം തിലകം ചാര്‍ത്തണം
മിഴി രണ്ടില്‍ മണിദീപം പൂക്കണം....(സന്ധ്യാരാഗമാം...)
ഇനിയെന്‍ ജീവിതം സുരഭീമന്ത്രമായ്
ഹൃദയത്തിന്‍ തന്ത്രികളില്‍ പാടണം.....

വാത്സല്യപ്പാല്‍ക്കടല്‍ നീന്തിക്കടക്കണം
അച്ഛന്റെ താരാട്ടില്‍ പൊന്നൂഞ്ഞാലാടണം
കിനാത്തുമ്പിയാകണം കണിച്ചെണ്ടു ചൂടണം
അമ്മക്കിളിപ്പാട്ടിന്‍ നല്ലോണമുണ്ണണം
കാല്‍ത്തണ്ട രണ്ടിലും കൊഞ്ചുന്ന കാൽത്തള
മോതിരക്കൈകളില്‍ മയിലാഞ്ചി പോലെയെന്‍
മനസ്സിന്റെ ലോകം നിറം ചൂടണം....
(സന്ധ്യാരാഗമാം......)

രാരിരം രാരീരം രാരോ....

വാലിട്ടു കണ്ണെഴുതാന്‍ രാവിന്റെ കണ്ണാടി
കണ്ണാടിയോളങ്ങള്‍ തഴുകുന്ന രാക്കനവു്‌
ഒരു രാവു മായുമ്പോള്‍ ...പകലിന്റെ തുമ്പപ്പൂ
പുള്ളോര്‍ക്കുടങ്ങളിലോ..ഉറയുന്ന നാവൂറു്
ഒരു സ്നേഹമന്ദാരം പൂക്കുന്ന മണിമുറ്റം
മുകിലിന്റെ പൊന്നാട തോരയിടാന്‍ മഴവില്ല്
എനിക്കുള്ളതാണീ മയില്‍പ്പീലികള്‍ .....
(സന്ധ്യാരാഗമാം......)

tiruveṅṅillaṁ varuvāyī tirumālin devī...
tiruve....ĕnnillaṁ varuvāye.......

sandhyārāgamāṁ tilagaṁ sārttaṇaṁ
miḻi raṇḍil maṇidībaṁ pūkkaṇaṁ....(sandhyārāgamāṁ...)
iniyĕn jīvidaṁ surabhīmandramāy
hṛdayattin dandrigaḽil pāḍaṇaṁ.....

vātsalyappālkkaḍal nīndikkaḍakkaṇaṁ
acchanṟĕ tārāṭṭil pŏnnūññālāḍaṇaṁ
kināttumbiyāgaṇaṁ kaṇiccĕṇḍu sūḍaṇaṁ
ammakkiḽippāṭṭin nalloṇamuṇṇaṇaṁ
kālttaṇḍa raṇḍiluṁ kŏñjunna kālttaḽa
modirakkaigaḽil mayilāñji polĕyĕn
manassinṟĕ logaṁ niṟaṁ sūḍaṇaṁ....
(sandhyārāgamāṁ......)

rāriraṁ rārīraṁ rāro....

vāliṭṭu kaṇṇĕḻudān rāvinṟĕ kaṇṇāḍi
kaṇṇāḍiyoḽaṅṅaḽ taḻugunna rākkanavu്‌
ŏru rāvu māyumboḽ ...pagalinṟĕ tumbappū
puḽḽorkkuḍaṅṅaḽilo..uṟayunna nāvūṟu്
ŏru snehamandāraṁ pūkkunna maṇimuṭraṁ
mugilinṟĕ pŏnnāḍa torayiḍān maḻavill
ĕnikkuḽḽadāṇī mayilppīligaḽ .....
(sandhyārāgamāṁ......)