സന്ധ്യാമേഘം മാനത്തെഴുതി
സംഗമസന്ദേശകാവ്യം
ആ രാഗകവിതതന്‍ പല്ലവിപാടാന്‍
അണയൂ നീയെന്നരികില്‍
സോമകിരണമനോഹരധാരയില്‍
പ്രേമവാടികയുലയുന്നു
കരകാണാത്ത വികാരസാഗരം
കന്യകയെയുണര്‍ത്തുന്നു
ആലിംഗനലയ നിര്‍വൃതിയേകി
ആരാമപവനന്‍ പാടുന്നു
അടിമുടിപൂക്കും ആനന്ദപുളകം
ആശകള്‍ നുള്ളിവിടര്‍ത്തുന്നു
sandhyāmeghaṁ mānattĕḻudi
saṁgamasandeśagāvyaṁ
ā rāgagavidadan pallavibāḍān
aṇayū nīyĕnnarigil
somagiraṇamanoharadhārayil
premavāḍigayulayunnu
karagāṇātta vigārasāgaraṁ
kanyagayĕyuṇarttunnu
āliṁganalaya nirvṛtiyegi
ārāmabavanan pāḍunnu
aḍimuḍibūkkuṁ ānandabuḽagaṁ
āśagaḽ nuḽḽiviḍarttunnu