Sandhya koluttiya

സന്ധ്യ കൊളുത്തിയ
Work
Year
Language

സന്ധ്യ കൊളുത്തിയ ചന്ദനച്ചിതയില്‍
എന്റെ സൂര്യനെരിഞ്ഞു...
ആറിത്തണുക്കാത്ത ദുഃഖം
മാറില്‍ മെഴുതിരിയായെരിഞ്ഞു...
കൂട്ടിലെ പ്രാവുറങ്ങി - എന്റെ
പാട്ടിലെ സ്വപ്നം മയങ്ങി...
(സന്ധ്യ...)

ഒടുവിലെൻ മോഹത്തിന്‍ പക്ഷിയും പാടാതെ
ചിറകടിച്ചകലെ മറഞ്ഞു...
കണ്ണീരോടെ വിണ്ണിന്‍ വക്കില്‍
പൊന്നമ്പിളിക്കല നിന്നു...
ഒറ്റച്ചിറകുള്ള പക്ഷിയേപ്പോലെ...
നിശ്ശബ്ദനൊമ്പരംപോലെ...
(സന്ധ്യ...)

ഒടുവിലെത്തോണിയും അക്കരെപ്പോയപ്പോള്‍
കടവില്‍ ഇരുളില്‍ ഞാന്‍ നിന്നു...
മിന്നാമിന്നിപ്പൊന്‍‌‌തിരികള്‍
കണ്ണില്‍ വെളിച്ചം വിതച്ചു...
നിന്റെ പൂക്കാലം പറന്നുപോയി...
നെഞ്ചിലെ മൈനയും പോയി...
(സന്ധ്യ...)

sandhya kŏḽuttiya sandanaccidayil
ĕnṟĕ sūryanĕriññu...
āṟittaṇukkātta duḥkhaṁ
māṟil mĕḻudiriyāyĕriññu...
kūṭṭilĕ prāvuṟaṅṅi - ĕnṟĕ
pāṭṭilĕ svapnaṁ mayaṅṅi...
(sandhya...)

ŏḍuvilĕn mohattin pakṣiyuṁ pāḍādĕ
siṟagaḍiccagalĕ maṟaññu...
kaṇṇīroḍĕ viṇṇin vakkil
pŏnnambiḽikkala ninnu...
ŏṭracciṟaguḽḽa pakṣiyeppolĕ...
niśśabdanŏmbaraṁpolĕ...
(sandhya...)

ŏḍuvilĕttoṇiyuṁ akkarĕppoyappoḽ
kaḍavil iruḽil ñān ninnu...
minnāminnippŏn‌‌tirigaḽ
kaṇṇil vĕḽiccaṁ vidaccu...
ninṟĕ pūkkālaṁ paṟannuboyi...
nĕñjilĕ mainayuṁ poyi...
(sandhya...)