Sandanavarnna

ചന്ദനവർണ്ണ
Year
Language

ചന്ദനവർണ്ണപ്പൊട്ടിട്ടും ചിന്ദൂരച്ചാന്തിട്ടും
മന്ദാരപ്പൂനുള്ളി പുലരിയൊരുങ്ങുമ്പോൾ
തിങ്കളുറങ്ങും മാനത്തും തേൻ പെയ്യും തീരത്തും
താലിപ്പൂ മുത്തേ വാ...താലോലം പാടാൻ...
(ചന്ദനവർണ്ണപ്പൊട്ടിട്ടും...)
മാംഗല്യത്തിൻ മൃദു മന്ത്രം ചൊല്ലാൻ
കൂടെ പോന്നൂ വസന്ത കോകിലം...
ചന്ദനവർണ്ണപ്പൊട്ടിട്ടും....

കാണേ തിരിനീളും നറുതിങ്കൾ കൈത്തിരിയിൽ
ഒളി മിന്നും സ്നേഹത്തിൻ പൊൻനാളം...
ആരോ വിരൽ ചേർക്കും മണിവീണക്കമ്പികളിൽ
ശ്രുതിചേരും പുണ്യത്തിൻ ശ്രീരാഗം
ഉള്ളിലൊരുക്കും സുഗന്ധച്ചെപ്പുതുറക്കുമ്പോൾ
ചുണ്ടിലൊളിക്കും മരന്ദ ചിന്തു തുളുമ്പുമ്പോൾ
കൈ മാറി നാം തമ്മിൽ കാണാമാല്യം...
ഈ മലർക്കിനാക്കൾ കൊരുത്തു വെയ്ക്കും
മംഗലമാല്യം....
(ചന്ദനവർണ്ണപ്പൊട്ടിട്ടും...)

മഞ്ഞിൻ കുട ചൂടി മഴവില്ലും മണിവെയിലും
പുലർകാലം നെയ്യുന്നൂ പൂപ്പന്തൽ...
കാണാക്കിളി പാടി തൈവാഴപ്പൂങ്കുടിലിൽ
കതിരോലത്തുമ്പിക്കും കല്യാണം...
നാക്കിലമേലേ നിലാവിൻ നിറപറ വെയ്ക്കേണം
കുങ്കുമ കളഭം തളിക്കാൻ അമ്പിളിയും വേണം
നന്തുണിയിൽ നാടൻ പാട്ടിൻ തേരും വേണം
ഈ മനസ്സിനുള്ളിൽ കൊളുത്തി വെയ്ക്കാൻ
സ്വപ്നം വേണം....
(ചന്ദനവർണ്ണപ്പൊട്ടിട്ടും...)

sandanavarṇṇappŏṭṭiṭṭuṁ sindūraccāndiṭṭuṁ
mandārappūnuḽḽi pulariyŏruṅṅumboḽ
tiṅgaḽuṟaṅṅuṁ mānattuṁ ten pĕyyuṁ tīrattuṁ
tālippū mutte vā...tālolaṁ pāḍān...
(sandanavarṇṇappŏṭṭiṭṭuṁ...)
māṁgalyattin mṛdu mandraṁ sŏllān
kūḍĕ ponnū vasanda kogilaṁ...
sandanavarṇṇappŏṭṭiṭṭuṁ....

kāṇe tirinīḽuṁ naṟudiṅgaḽ kaittiriyil
ŏḽi minnuṁ snehattin pŏnnāḽaṁ...
āro viral serkkuṁ maṇivīṇakkambigaḽil
śrudiseruṁ puṇyattin śrīrāgaṁ
uḽḽilŏrukkuṁ sugandhaccĕppuduṟakkumboḽ
suṇḍilŏḽikkuṁ maranda sindu tuḽumbumboḽ
kai māṟi nāṁ tammil kāṇāmālyaṁ...
ī malarkkinākkaḽ kŏruttu vĕykkuṁ
maṁgalamālyaṁ....
(sandanavarṇṇappŏṭṭiṭṭuṁ...)

maññin kuḍa sūḍi maḻavilluṁ maṇivĕyiluṁ
pulargālaṁ nĕyyunnū pūppandal...
kāṇākkiḽi pāḍi taivāḻappūṅguḍilil
kadirolattumbikkuṁ kalyāṇaṁ...
nākkilamele nilāvin niṟabaṟa vĕykkeṇaṁ
kuṅguma kaḽabhaṁ taḽikkān ambiḽiyuṁ veṇaṁ
nanduṇiyil nāḍan pāṭṭin deruṁ veṇaṁ
ī manassinuḽḽil kŏḽutti vĕykkān
svapnaṁ veṇaṁ....
(sandanavarṇṇappŏṭṭiṭṭuṁ...)