Sandanattil kadanyanyaeduttoru

ചന്ദനത്തിൽ കടഞ്ഞെടുത്തൊരു
Year
Language

ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്തം
പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം

ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങള്‍...
ഇതളിട്ടുണരും താളലയങ്ങള്‍ ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ നീസുഖ രംഗസോപാനമോ?
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീശില്പം

ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോല കപോലം...
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ പ്രേമനിധിയോ നീ സുഖ സ്വര്‍ഗ്ഗവാസന്തമോ?
ചന്ദനത്തില്‍........

sandanattil kaḍaññĕḍuttŏru sundarīśilbaṁ
maññuduḽḽigaḽ taḻugiyŏḻuguṁ madhurahemandaṁ
priyayo kāmaśilayo nīyŏru praṇayagīdagamo
sandanattil kaḍaññĕḍuttŏru sundarīśilbaṁ

gāname nin rāgabhāvaṁ tāmarattanuvāy
idaḽiṭṭuṇaruṁ tāḽalayaṅṅaḽ...
idaḽiṭṭuṇaruṁ tāḽalayaṅṅaḽ īṟan pūndugilāy
radiyo rāganadiyo nīsukha raṁgasobānamo?
sandanattil kaḍaññĕḍuttŏru sundarīśilbaṁ

omane nin mandahāsaṁ pūnilākkuḽirāy
kuṅgumamaṇiyuṁ lola kabolaṁ...
kuṅgumamaṇiyuṁ lolagabolaṁ sandhyāmalaridaḽāy
madhuvo premanidhiyo nī sukha svarggavāsandamo?
sandanattil........