Sandanattil gandha

ചന്ദനത്തില്‍ ഗന്ധ
Work
Year
Language

ചന്ദനത്തിൻ ഗന്ധമോലും
സാന്ധ്യയാമം പൂക്കവേ
കാത്തിരിപ്പൂ പാദ സംഗമം
കാതിലോർത്തു ഞാൻ കാതരേ
(ചന്ദനത്തിൻ…)

അലകളെന്തോ ചൊല്ലുമ്പോൾ
ആറ്റുവഞ്ചി കരഞ്ഞു
മൊഴികളിടറി മനവുമുരുകി
ഇവിടെ ഞാനും കാത്തു നില്പൂ (2)
(ചന്ദനത്തിൻ…)

നീരൊലിയാറ്റിൻ തീരങ്ങൾ
നീരവമധുരസ്മൃതിയല്ലേ
അമലേ വരില്ലേ അരുവി പാടും
ഹൃദയരാഗം നീ കേൾക്കില്ലേ (2)
(ചന്ദനത്തിൻ…)

sandanattin gandhamoluṁ
sāndhyayāmaṁ pūkkave
kāttirippū pāda saṁgamaṁ
kādilorttu ñān kādare
(sandanattin…)

alagaḽĕndo sŏllumboḽ
āṭruvañji karaññu
mŏḻigaḽiḍaṟi manavumurugi
iviḍĕ ñānuṁ kāttu nilbū (2)
(sandanattin…)

nīrŏliyāṭrin dīraṅṅaḽ
nīravamadhurasmṛtiyalle
amale varille aruvi pāḍuṁ
hṛdayarāgaṁ nī keḽkkille (2)
(sandanattin…)