Sandanappallakkil

ചന്ദനപ്പല്ലക്കില്‍
Year
Language

ചന്ദനപ്പല്ലക്കില്‍ വീട്കാണാന്‍ വന്ന
ഗന്ധർവ്വരാജകുമാരാ
പഞ്ചമിച്ചന്ദ്രിക പെറ്റുവളര്‍ത്തിയ
അപ്സരരാജകുമാരി

പൂവായ പൂവെല്ലാം
പൊന്നൂഞ്ഞാലാടുമ്പോള്‍
പൂവാംങ്കുരുന്നില ചൂടേണം (പൂവായ)
പാതിരാപ്പൂവിന്റെ പനിനീര്‍പ്പന്തലില്‍
പാലയ്ക്കാമോതിരം മാറേണം (പാതിരാ)
തങ്കത്തംബുരു മീട്ടുകമീട്ടുക
ഗന്ധർവ്വരാജകുമാര
അപ്സരരാജകുമാരി (തങ്ക)

അല്ലിപ്പൂങ്കാവിലെ ആവണിപ്പലകയില്‍
അഷ്ടമംഗല്ല്യമൊരുക്കാം ഞാന്‍
ദശപുഷ്പം ചൂടിക്കാം
തിരുമധുരം നേദിക്കാം
താമരമാലയിടിക്കാം ഞാന്‍ (ദശ)
ഒരു നേരമെങ്കിലും
ഒന്നിച്ചിരിക്കേണം
ഓരോമോഹവും പൂക്കേണം (ഒരു നേരം)
പൂക്കുംമോഹത്തിന്‍
കിങ്ങിണിച്ചില്ലയില്‍
പാട്ടും പാടിയുറങ്ങേണം (പൂക്കും)
(ചന്ദന പല്ലക്കില്‍)

sandanappallakkil vīṭkāṇān vanna
gandharvvarājagumārā
pañjamiccandriga pĕṭruvaḽarttiya
apsararājagumāri

pūvāya pūvĕllāṁ
pŏnnūññālāḍumboḽ
pūvāṁṅgurunnila sūḍeṇaṁ (pūvāya)
pādirāppūvinṟĕ paninīrppandalil
pālaykkāmodiraṁ māṟeṇaṁ (pādirā)
taṅgattaṁburu mīṭṭugamīṭṭuga
gandharvvarājagumāra
apsararājagumāri (taṅga)

allippūṅgāvilĕ āvaṇippalagayil
aṣṭamaṁgallyamŏrukkāṁ ñān
daśabuṣpaṁ sūḍikkāṁ
tirumadhuraṁ nedikkāṁ
tāmaramālayiḍikkāṁ ñān (daśa)
ŏru neramĕṅgiluṁ
ŏnniccirikkeṇaṁ
oromohavuṁ pūkkeṇaṁ (ŏru neraṁ)
pūkkuṁmohattin
kiṅṅiṇiccillayil
pāṭṭuṁ pāḍiyuṟaṅṅeṇaṁ (pūkkuṁ)
(sandana pallakkil)