Sandanakkaatre kulir konduvaa

ചന്ദനക്കാറ്റേ കുളിർ കൊണ്ടുവാ
Year
Language

ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ
മുറിവേറ്റ പൈങ്കിളിക്കൊരു
സ്വരരാഗകല്പകത്തിന്‍ തളിര്‍ കൊണ്ടുവാ
ചന്ദനക്കാറ്റേ കുളിര്‍ കൊണ്ടുവാ
ചന്ദനക്കാറ്റേ....

ഓര്‍ത്തിരുന്നൂ നിന്നെ
കാത്തിരുന്നൂ ഞങ്ങള്‍
സ്നേഹമേ നീ മാത്രം വന്നതില്ല
കണ്ണീരിന്‍ മണികള്‍‌പോലും
നറുമുത്തായ് മാറ്റും ഗാനം
നീ പാടാമോ...
(ചന്ദനക്കാറ്റേ)

അച്ഛനെ വേര്‍പിരിഞ്ഞോ
ക‌ണ്മണീ നീ മറഞ്ഞോ
അപരാധമെന്‍ തങ്കം നീ പൊറുക്കൂ
ചിറകേന്തി വിണ്ണില്‍ നിന്നും
തടവറയില്‍ വന്നൊരു മുത്തം
നീയേകാമോ...
(ചന്ദനക്കാറ്റേ)

sandanakkāṭre kuḽir kŏṇḍuvā
muṟiveṭra paiṅgiḽikkŏru
svararāgagalbagattin daḽir kŏṇḍuvā
sandanakkāṭre kuḽir kŏṇḍuvā
sandanakkāṭre....

orttirunnū ninnĕ
kāttirunnū ñaṅṅaḽ
snehame nī mātraṁ vannadilla
kaṇṇīrin maṇigaḽ‌poluṁ
naṟumuttāy māṭruṁ gānaṁ
nī pāḍāmo...
(sandanakkāṭre)

acchanĕ verbiriñño
ka‌ṇmaṇī nī maṟañño
abarādhamĕn daṅgaṁ nī pŏṟukkū
siṟagendi viṇṇil ninnuṁ
taḍavaṟayil vannŏru muttaṁ
nīyegāmo...
(sandanakkāṭre)