Sandana silagalil

ചന്ദന ശിലകളിൽ
Work
Year
Language

ചന്ദനശിലകളില്‍ അമ്പിളി തഴുകിയ തീരം
സുന്ദര സുരഭില മാരുതനൊഴുകിയ നേരം
എന്നുമീ മണ്ണിലേ പുഷ്പകാലം വരൂ
എന്നുമീ മണ്ണിലേ സ്വപ്നജാലം വരൂ...
യൌവ്വനലഹരികള്‍ പൂക്കളമെഴുതിയ പ്രായം
ചുംബന രസലയ സംഗമ രതിസുഖജാലം
മണ്ണിലീ ജീവിതം നമ്മള്‍ പന്താടണം
മണ്ണിലീ ജീവിതം നമ്മള്‍ കൊണ്ടാടണം
ജീവിതമുലകില്‍ പായുമ്പോഴും
യൌവ്വനമുടലില്‍ മേയുമ്പോഴും
നമ്മളാ വേളയില്‍ നിറവീഞ്ഞാകണം
യൌവ്വനലഹരികള്‍ പൂക്കളമെഴുതിയ പ്രായം
സുന്ദര സുരഭില മാരുതനൊഴുകിയ നേരം
മണ്ണിലീ ജീവിതം നമ്മള്‍ പന്താടണം
എന്നുമീ മണ്ണിലേ സ്വപ്നജാലം വരൂ

ഇണപ്പക്ഷികള്‍ പറക്കുന്നൊരീ നന്ദനവനിയില്‍
ഇന്നിതള്‍ കൊഴിയും മലര്‍ത്തുമ്പിലും മധുവിരിയും
നിറം മങ്ങിടും വെയില്‍പ്പൂവിനും കുങ്കുമരാഗം
വെണ്മുകിലേന്തും നഖപ്പാടിനും രതിമധുരം
എന്നുമീ മണ്ണിലേ പുഷ്പകാലം വരൂ
മണ്ണിലീ ജീവിതം നമ്മള്‍ കൊണ്ടാടണം

ചന്ദനശിലകളില്‍ അമ്പിളി തഴുകിയ തീരം
ചുംബന രസലയ സംഗമ രതിസുഖജാലം
എന്നുമീ മണ്ണിലേ പുഷ്പകാലം വരൂ
മണ്ണിലീ ജീവിതം നമ്മള്‍ കൊണ്ടാടണം

മദം കൊണ്ടിടും മനഃസാക്ഷിതന്‍ അമ്പലനടയില്‍
പാലഭിഷേകം മിഴിത്തുമ്പിലും തിരുമധുരം
വലം വെയ്ക്കുവാന്‍ വരും നേരമാ മണ്ഡപനടയില്‍ ‍
മാനസദേവീ വരം നല്‍കുമോ ഒരു നിമിഷം
മണ്ണിലീ ജീവിതം നമ്മള്‍ പന്താടണം
എന്നുമീ മണ്ണിലേ സ്വപ്നജാലം വരൂ

യൌവ്വനലഹരികള്‍ പൂക്കളമെഴുതിയ പ്രായം
ചുംബന രസലയ സംഗമ രതിസുഖജാലം
മണ്ണിലീ ജീവിതം നമ്മള്‍ പന്താടണം
മണ്ണിലീ ജീവിതം നമ്മള്‍ കൊണ്ടാടണം
ജീവിതമുലകില്‍ പായുമ്പോഴും
യൌവ്വനമുടലില്‍ മേയുമ്പോഴും
നമ്മളാ വേളയില്‍ നിറവീഞ്ഞാകണം
നമ്മളാ വേളയില്‍ നിറവീഞ്ഞാകണം...

sandanaśilagaḽil ambiḽi taḻugiya tīraṁ
sundara surabhila mārudanŏḻugiya neraṁ
ĕnnumī maṇṇile puṣpagālaṁ varū
ĕnnumī maṇṇile svapnajālaṁ varū...
yaൌvvanalaharigaḽ pūkkaḽamĕḻudiya prāyaṁ
suṁbana rasalaya saṁgama radisukhajālaṁ
maṇṇilī jīvidaṁ nammaḽ pandāḍaṇaṁ
maṇṇilī jīvidaṁ nammaḽ kŏṇḍāḍaṇaṁ
jīvidamulagil pāyumboḻuṁ
yaൌvvanamuḍalil meyumboḻuṁ
nammaḽā veḽayil niṟavīññāgaṇaṁ
yaൌvvanalaharigaḽ pūkkaḽamĕḻudiya prāyaṁ
sundara surabhila mārudanŏḻugiya neraṁ
maṇṇilī jīvidaṁ nammaḽ pandāḍaṇaṁ
ĕnnumī maṇṇile svapnajālaṁ varū

iṇappakṣigaḽ paṟakkunnŏrī nandanavaniyil
innidaḽ kŏḻiyuṁ malarttumbiluṁ madhuviriyuṁ
niṟaṁ maṅṅiḍuṁ vĕyilppūvinuṁ kuṅgumarāgaṁ
vĕṇmugilenduṁ nakhappāḍinuṁ radimadhuraṁ
ĕnnumī maṇṇile puṣpagālaṁ varū
maṇṇilī jīvidaṁ nammaḽ kŏṇḍāḍaṇaṁ

sandanaśilagaḽil ambiḽi taḻugiya tīraṁ
suṁbana rasalaya saṁgama radisukhajālaṁ
ĕnnumī maṇṇile puṣpagālaṁ varū
maṇṇilī jīvidaṁ nammaḽ kŏṇḍāḍaṇaṁ

madaṁ kŏṇḍiḍuṁ manaḥsākṣidan ambalanaḍayil
pālabhiṣegaṁ miḻittumbiluṁ tirumadhuraṁ
valaṁ vĕykkuvān varuṁ neramā maṇḍabanaḍayil
mānasadevī varaṁ nalgumo ŏru nimiṣaṁ
maṇṇilī jīvidaṁ nammaḽ pandāḍaṇaṁ
ĕnnumī maṇṇile svapnajālaṁ varū

yaൌvvanalaharigaḽ pūkkaḽamĕḻudiya prāyaṁ
suṁbana rasalaya saṁgama radisukhajālaṁ
maṇṇilī jīvidaṁ nammaḽ pandāḍaṇaṁ
maṇṇilī jīvidaṁ nammaḽ kŏṇḍāḍaṇaṁ
jīvidamulagil pāyumboḻuṁ
yaൌvvanamuḍalil meyumboḻuṁ
nammaḽā veḽayil niṟavīññāgaṇaṁ
nammaḽā veḽayil niṟavīññāgaṇaṁ...