Sandamulloru penmani

ചന്തമുള്ളൊരു പെണ്മണി
Year
Language

ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ ?
സുന്ദരീനിന്‍ മേനി കാട്ടി എന്തിനെന്നെ വലച്ചു നീ?
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ?

കാമുകിയായ് തീര്‍ന്നുപോയ്
കാമിനി കലാവതി
കരളില്‍ മധുര നൊമ്പരം
കറങ്ങും ഞാനൊരു പമ്പരം

ആദ്യമായ് കണ്ടപ്പോള്‍ അനുരാഗം തോന്നി
അങ്ങയെ ഞാനങ്ങു പ്രേമിച്ചു പോയി....
ഇനിയെന്നെ കൈവിട്ടു പോകരുതേ നായകാ
ഇനിയെന്നെ ഒരുനാളും മറക്കരുതേ ഗായകാ...

പെണ്ണേ നീ അന്നെന്നെ കണ്ണുകൊണ്ടു തോല്‍പ്പിച്ചു
കഷ്ടം നീ ഇന്നെന്നെ വാക്കുകൊണ്ടു തോല്‍പ്പിച്ചു
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ?

കാട്പാടി സ്റ്റേഷനില്‍ കൂട്ടുപിരിഞ്ഞപ്പോള്‍
അങ്ങയെ ഓര്‍ത്തു ഞാ‍ന്‍ എത്ര കരഞ്ഞൂ...
ഇനിയെന്നെ കൈവിട്ടു പോകരുതേ നായകാ
ഇനിയെന്നെ ഒരുനാളും മറക്കരുതേ ഗായകാ...

ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ
സുന്ദരീനിന്‍ മേനി കാട്ടി എന്തിനെന്നെ വലച്ചു നീ
ചന്തമുള്ളൊരു പെണ്മണി എന്തിനെന്നെ ചതിച്ചു നീ

sandamuḽḽŏru pĕṇmaṇi ĕndinĕnnĕ sadiccu nī ?
sundarīnin meni kāṭṭi ĕndinĕnnĕ valaccu nī?
sandamuḽḽŏru pĕṇmaṇi ĕndinĕnnĕ sadiccu nī?

kāmugiyāy tīrnnuboy
kāmini kalāvadi
karaḽil madhura nŏmbaraṁ
kaṟaṅṅuṁ ñānŏru pambaraṁ

ādyamāy kaṇḍappoḽ anurāgaṁ tonni
aṅṅayĕ ñānaṅṅu premiccu poyi....
iniyĕnnĕ kaiviṭṭu pogarude nāyagā
iniyĕnnĕ ŏrunāḽuṁ maṟakkarude gāyagā...

pĕṇṇe nī annĕnnĕ kaṇṇugŏṇḍu tolppiccu
kaṣṭaṁ nī innĕnnĕ vākkugŏṇḍu tolppiccu
sandamuḽḽŏru pĕṇmaṇi ĕndinĕnnĕ sadiccu nī?

kāṭpāḍi sṭreṣanil kūṭṭubiriññappoḽ
aṅṅayĕ orttu ñān ĕtra karaññū...
iniyĕnnĕ kaiviṭṭu pogarude nāyagā
iniyĕnnĕ ŏrunāḽuṁ maṟakkarude gāyagā...

sandamuḽḽŏru pĕṇmaṇi ĕndinĕnnĕ sadiccu nī
sundarīnin meni kāṭṭi ĕndinĕnnĕ valaccu nī
sandamuḽḽŏru pĕṇmaṇi ĕndinĕnnĕ sadiccu nī