Sandamaama

ചന്ദമാമ
Year
Language

ഓ മാമ മാമ മാമ മാമ ചന്ദാമാമ (4)
ഒരു നോട്ടം കണ്ടേയുള്ളൂ
ഒരു ഗാനം കേട്ടേയുള്ളൂ
കുഴയാ ഞാൻ കൊഞ്ചിപ്പോയെൻ ചന്ദാമാമ
മുകിൽ മേയും മാനത്തെ മായക്കൂടിൻ
മുളവാതിൽ ചാരാതെ ചന്ദാമാമാ
( ഓ മാമ മാമ...)

ഞാനെൻ ജനലരികിൽ നില്പൂ
നിന്റെ മുഖമഴകു നോക്കി
ഓരോ പരിഭവമായ് പാടും
പാട്ടിനു ശ്രുതി മീട്ടാൻ (2)
രാവിൻ കോടി മാറൂ
കൂടെ ഒന്നു പോരൂ
നിനക്കു മാത്രം നൽകാം എൻ സ്നേഹം ഹോയ്
( ഓ മാമ മാമ...)

എന്തേ നിറമണിയും സന്ധ്യേ
മെയ്യിൽ പവനുരുകും ചന്തം
ദൂരെ കവിതയുമായ് നിൽക്കും
രാത്തിങ്കൾ കലയല്ലെ (2)
മായാ മഞ്ഞുമായാ
എന്തേ തിടുക്കമായോ
എനിക്കു മാത്രം കാണാൻ വാ വാ വാ
( ഓ മാമ മാമ...)

o māma māma māma māma sandāmāma (4)
ŏru noṭṭaṁ kaṇḍeyuḽḽū
ŏru gānaṁ keṭṭeyuḽḽū
kuḻayā ñān kŏñjippoyĕn sandāmāma
mugil meyuṁ mānattĕ māyakkūḍin
muḽavādil sārādĕ sandāmāmā
( o māma māma...)

ñānĕn janalarigil nilbū
ninṟĕ mukhamaḻagu nokki
oro paribhavamāy pāḍuṁ
pāṭṭinu śrudi mīṭṭān (2)
rāvin koḍi māṟū
kūḍĕ ŏnnu porū
ninakku mātraṁ nalgāṁ ĕn snehaṁ hoy
( o māma māma...)

ĕnde niṟamaṇiyuṁ sandhye
mĕyyil pavanuruguṁ sandaṁ
dūrĕ kavidayumāy nilkkuṁ
rāttiṅgaḽ kalayallĕ (2)
māyā maññumāyā
ĕnde tiḍukkamāyo
ĕnikku mātraṁ kāṇān vā vā vā
( o māma māma...)