Sandadam sumasaran

സന്തതം സുമശരന്‍
Year
Language

സന്തതം സുമശരന്‍ സായകം അയയ്‌ക്കുന്നു
മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങീടുന്നു
രാഗലോലന്‍ രമാകാന്തന്‍ നിന്‍ മനോരഥമേറി
രാസകേളീനികുഞ്ജത്തില്‍ വന്നുചേരും നേരമായി

(സന്തതം)

പൂത്തുനില്‍ക്കും മാകന്ദത്തില്‍
കോകിലങ്ങള്‍ പാടീടുന്നു
ചെണ്ടുതോറും പൊന്‍‌വണ്ടേതോ
രാഗവും മൂളീടുന്നു....
വേണീബന്ധമഴിഞ്ഞും കളമൃദു-
പാണികളില്‍ പൊന്‍‌വളകള്‍ പിടഞ്ഞും
വ്രീളാവിവശം നില്‍ക്കുകയാണീ
ഗോപീഹൃദയ വസന്തപതംഗം

അംഗരാഗം കുതിര്‍ന്ന നിന്‍
മാറിലെന്തോ തുളുമ്പുന്നു
തൂനിലാവാം പൂവല്‍ മെയ്യില്‍
മാധവം പുല്‍കീടുന്നു
ശ്രീരാഗങ്ങള്‍ മെനഞ്ഞും
തരളിത മുരളികയിങ്കല്‍
പുളകമുഴിഞ്ഞും പ്രേമോല്ലസിതം
പാടുകയാണീ ശ്യാമസുധാമയലോലുപനിന്നും

(സന്തതം)

sandadaṁ sumaśaran sāyagaṁ ayay‌kkunnu
māradābaṁ sahiyāññu mānasaṁ kuḻaṅṅīḍunnu
rāgalolan ramāgāndan nin manorathameṟi
rāsageḽīniguñjattil vannuseruṁ neramāyi

(sandadaṁ)

pūttunilkkuṁ māgandattil
kogilaṅṅaḽ pāḍīḍunnu
sĕṇḍudoṟuṁ pŏn‌vaṇḍedo
rāgavuṁ mūḽīḍunnu....
veṇībandhamaḻiññuṁ kaḽamṛdu-
pāṇigaḽil pŏn‌vaḽagaḽ piḍaññuṁ
vrīḽāvivaśaṁ nilkkugayāṇī
gobīhṛdaya vasandabadaṁgaṁ

aṁgarāgaṁ kudirnna nin
māṟilĕndo tuḽumbunnu
tūnilāvāṁ pūval mĕyyil
mādhavaṁ pulgīḍunnu
śrīrāgaṅṅaḽ mĕnaññuṁ
taraḽida muraḽigayiṅgal
puḽagamuḻiññuṁ premollasidaṁ
pāḍugayāṇī śyāmasudhāmayalolubaninnuṁ

(sandadaṁ)