സന്താനഗോപാലം പാടിയുറക്കാം
സാരോപദേശങ്ങൾ ചൊല്ലിയുറക്കാം
സുന്ദരസ്വപ്നത്തിൻ തൂവൽത്തലോടലിൽ
ചെന്താമരേ നീയുറങ്ങ് എന്റെ
പൂന്തിങ്കളേ നീയുറങ്ങ്
നീയുറങ്ങൂ....
ഉറങ്ങരുതേ ഉണ്ണി ഉറങ്ങരുതേ
ഉണരുവാൻ കഴിയില്ലീ പുലർവെട്ടത്തിൽ
ഉറങ്ങിയാൽ ഒരു നാളും ഉണരരുതേ
ഉണരുന്നതെന്തിനീ ശരശയ്യയിൽ
ആകാശക്കോവിലിലെ ആൽത്തറവിളക്കു കാണാൻ
ആരെല്ലാംപോയി ആരെല്ലാംപോയി
ഞാൻ പോയി ഞാൻ പോയി
ഞാറ്റുവേലപ്പൂക്കളും പോയി
പോയവരാരും മടങ്ങിവരില്ല
വാടിയ പൂക്കൾ ഇനി വിടരില്ല
തകരും തന്ത്രികൾ പാടുകില്ല
തളരും നാദമോ തുടരുകയില്ല
(സന്താനഗോപാലം...)