Samkhubuspam kanneludumbol

ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍
Work
Year
Language

ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മ വരും
ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ
ശകുന്തളേ നിന്നെ ഓർമ്മവരും
ശകുന്തളേ... ശകുന്തളേ ...

മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാൻ പൗർണ്ണമി
മൺകുടം കൊണ്ടുനടക്കുമ്പോൾ
നീലക്കാർമുകിൽ കരിവണ്ടുമുരളുമ്പോൾ
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
ശകുന്തളേ... ശകുന്തളേ...

താമരയിലകളിൽ അരയന്നപ്പെൺകൊടി
കാമലേഖനമെഴുതുമ്പോൾ
നീലക്കാടുകൾ മലർമെത്ത വിരിയ്ക്കുമ്പോൾ
നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും
ശകുന്തളേ... ശകുന്തളേ...

śaṁkhubuṣ‌paṁ kaṇṇĕḻudumboḽ
śagundaḽe ninnĕ ormma varuṁ
śāradasandhyagaḽ maravuri ñŏṟiyumboḽ
śagundaḽe ninnĕ ormmavaruṁ
śagundaḽe... śagundaḽe ...

mānattĕ vanajyots‌na nanay‌kkuvān paurṇṇami
maṇguḍaṁ kŏṇḍunaḍakkumboḽ
nīlakkārmugil karivaṇḍumuraḽumboḽ
ninnĕkkuṟiccĕniykkormma varuṁ
śagundaḽe... śagundaḽe...

tāmarayilagaḽil arayannappĕṇgŏḍi
kāmalekhanamĕḻudumboḽ
nīlakkāḍugaḽ malarmĕtta viriykkumboḽ
ninnĕkkuṟiccĕniykkormma varuṁ
śagundaḽe... śagundaḽe...