ശംഖൊലി ഉയരും ഗ്രാമം പള്ളി
സങ്കീർത്തനം പാടും ഗ്രാമം
കോവിൽ മുറ്റത്തെ കൊടിമരവും പള്ളി
ഗോപുരമുകളിലെ കൽക്കുരിശും
ഏകമാം ബിന്ദുവിൽ കൈ ചൂണ്ടി നിൽക്കുന്ന
സ്നേഹാരാമമാം ഗ്രാമം (ശംഖൊലി...)
ഇവിടെ ഈ ആൽത്തറവട്ടത്തിൽ ഇന്നെന്തേ
ഇടിവെട്ടും പോലെയീ വായ്ത്താരി
എന്റെ ദൈവത്തെ കുടി വെയ്ക്കാനിനി
നിന്റെ ദൈവത്തെയെടുത്തു മാറ്റൂ
എന്റേതും നിന്റേതും എന്നു വെവ്വേറെയായ്
ഉണ്ടോ ദൈവം പലതുണ്ടോ (ശംഖൊലി..)
മുകളിലൊരേയൊരാകാശമല്ലെ നമു
ക്കിളവേൽക്കാനീയൊരു ഭൂമിയല്ലേ
ഈശ്വർ അല്ലാഹ് തേരേ നാം നമ്മളീ
ശ്രുതിമന്ത്രം മറന്നതെന്തേ
സ്നേഹമില്ലാത്തിടത്തുണ്ടോ ദൈവം
ദയയേതുമില്ലാത്തിടത്തുണ്ടോ ദൈവം (ശംഖൊലി..)