Samkhin oli kelkkum

ശംഖിന്‍ ഒലി കേള്‍ക്കും
Year
Language

ശംഖിന്‍ ഒലി കേള്‍ക്കും
തിരുവേലക്കാവിന്‍ നടയില്‍
കളിചിരി മേളം തുടരാനായ്
വിരുന്നെത്തി മേടസൂര്യന്‍
തൊടിയിലെ പൂഞ്ചില്ലയില്‍
കുറുമ്പുകാട്ടും പുള്ളുകള്‍
പരല്‍ നീന്തും പൊയ്കയില്‍
ഒളിഞ്ഞുനോക്കും ചിന്തകള്‍
ശംഖിന്‍ ഒലി........

നാണത്താലോടിമായും ഗ്രാമീണകന്യപോലെ
മുഖമങ്ങുതെല്ലു താഴ്ത്തി മൃദുമന്ദഹാസവുമായ്
അകലുന്നു വാനില്‍ കാര്‍മുകില്‍
അവള്‍ക്കു മാംഗല്യമേകുവാന്‍ ഒഴുകിവന്നു തെന്നലും
പുടവയേകി പൊന്‍ വെയില്‍ കുരവയിട്ടു പൂങ്കുയില്‍
ശംഖിന്‍ ഒലി.................

śaṁkhin ŏli keḽkkuṁ
tiruvelakkāvin naḍayil
kaḽisiri meḽaṁ tuḍarānāy
virunnĕtti meḍasūryan
tŏḍiyilĕ pūñjillayil
kuṟumbugāṭṭuṁ puḽḽugaḽ
paral nīnduṁ pŏygayil
ŏḽiññunokkuṁ sindagaḽ
śaṁkhin ŏli........

nāṇattāloḍimāyuṁ grāmīṇaganyabolĕ
mukhamaṅṅudĕllu tāḻtti mṛdumandahāsavumāy
agalunnu vānil kārmugil
avaḽkku māṁgalyameguvān ŏḻugivannu tĕnnaluṁ
puḍavayegi pŏn vĕyil kuravayiṭṭu pūṅguyil
śaṁkhin ŏli.................