ശംഖനാദ സാന്ദ്രമായ പുണ്യമേകിയ പുലരിയിൽ
അമ്പലമുറ്റത്തെ ആൽത്തറയിൽ
ആ രൂപമൊന്നു കണ്ടൂ
അകലെ നിന്നാദ്യമായ് കണ്ടൂ
ശംഖനാദ സാന്ദ്രമായ പുണ്യമേകിയ പുലരിയിൽ
മൂടൽമഞ്ഞല മാടി ഞൊറിഞ്ഞൊരു
നേരിയതരയിൽ കെട്ടി
(മൂടൽമഞ്ഞല....)
ഒരു വിരൽ വീതിയിൽ കസവിന്റെ കരയുള്ള
ഇരണിയൽ വേഷ്ടിയും ചുറ്റി
ഉരുക്കുകൊണ്ടൊരുക്കിയ പ്രതിമയെപ്പോലെന്നോ
ഉരുക്കഴിച്ചീടുന്നൊരു രൂപം
ആ രൂപം... ആ രൂപം...
മനസ്സിൽ നിന്നകലാത്ത രൂപം
ശംഖനാദ സാന്ദ്രമായ പുണ്യമേകിയ പുലരിയിൽ
ആരോ പാടിയ ഗീതാഗോവിന്ദ ധാരയിൽ
അമൃതം തേടി
(ആരോ പാടിയ....)
ഹരിയുടെ ലീലയിൽ മുഴുകിയ മനംകൊണ്ടു
ചെറുശ്ശേരി ഗാഥകൾ പാടി
ഇടയ്ക്ക കൊണ്ടൊഴുക്കിയ യമുനയിൽ നീരാടാൻ
ഇടയ്ക്കിടെ കൊതിച്ചൊരു രൂപം
ആ രൂപം..... ആ രൂപം....
ഒരിയ്ക്കലും മറക്കാത്ത രൂപം
(ശംഖനാദ സാന്ദ്രമായ....)
śaṁkhanāda sāndramāya puṇyamegiya pulariyil
ambalamuṭrattĕ ālttaṟayil
ā rūbamŏnnu kaṇḍū
agalĕ ninnādyamāy kaṇḍū
śaṁkhanāda sāndramāya puṇyamegiya pulariyil
mūḍalmaññala māḍi ñŏṟiññŏru
neriyadarayil kĕṭṭi
(mūḍalmaññala....)
ŏru viral vīdiyil kasavinṟĕ karayuḽḽa
iraṇiyal veṣṭiyuṁ suṭri
urukkugŏṇḍŏrukkiya pradimayĕppolĕnno
urukkaḻiccīḍunnŏru rūbaṁ
ā rūbaṁ... ā rūbaṁ...
manassil ninnagalātta rūbaṁ
śaṁkhanāda sāndramāya puṇyamegiya pulariyil
āro pāḍiya gīdāgovinda dhārayil
amṛtaṁ teḍi
(āro pāḍiya....)
hariyuḍĕ līlayil muḻugiya manaṁkŏṇḍu
sĕṟuśśeri gāthagaḽ pāḍi
iḍaykka kŏṇḍŏḻukkiya yamunayil nīrāḍān
iḍaykkiḍĕ kŏdiccŏru rūbaṁ
ā rūbaṁ..... ā rūbaṁ....
ŏriykkaluṁ maṟakkātta rūbaṁ
(śaṁkhanāda sāndramāya....)