Sambakkulam taccan

ചമ്പക്കുളം തച്ചൻ
Year
Language

ചമ്പക്കുളംതച്ചനുന്നം പിടിപ്പിച്ച പൊന്നാഞ്ഞിലിത്തോണിയോ
ആറന്മുളത്തേവരാറട്ടിനെത്തുന്ന പള്ളിപ്പെരും തോണിയോ
ഉലകിന്റെപുകഴായ തോണി തച്ചനുയിരൂതി ഓട്ടുന്ന തോണി
ഒരുതച്ചുപണിയാം ഒരുമിച്ചുതുഴയാം
ഹൈലേസ ഹൈലേസ ഹൈ

ആടിവാ ആടിവാളന്‍ കുറത്തീ
തെയ്യത്തെയ്യാരത്തെയ്യാ
അമ്പലം കൂത്താടിവാ കുറത്തീ
തെയ്യത്തെയ്യാരത്തെയ്യാ

സ്വപ്നങ്ങള്‍തന്‍ കേവുഭാരം കൊണ്ട്
സ്വര്‍ണ്ണത്തിനേക്കാള്‍ തിളക്കം
മനസ്സെന്ന മയിലിന്റെ നിറമുള്ള ചെറുപീലി
നിറയെപ്പിടിപ്പിച്ചു വാ
അഴകുള്ള തോണി അരയന്ന റാണി
അരിവെണ്‍പിറാപ്പൈങ്കിളീ
ആ അണിയത്തുമുങ്ങി അമരത്തു പൊങ്ങി
അലമാറ്റി ഉശിരേറ്റി വാ വാ
ചമ്പക്കുളം........

കീചീ കീചീ പൂന്തോലം
ആരുപറഞ്ഞ് പൂന്തോലം
ഞങ്ങപറഞ്ഞ് പൂന്തോലം
പൂന്തോലാണേ എണ്ണിക്കോ

വെള്ളത്തിലൂടെപ്പറക്കും പിന്നെ വള്ളത്തുഴപ്പാടുകാക്കും
ഒരുകോടിഹൃദയങ്ങള്‍ പുളകങ്ങളണിയുന്ന
പനിനീര്‍ക്കിനാവായി വാ
തൈതൈതകത്തോം തിത്തൈതകത്തോം
വായ്ത്താരിയോടൊത്തു വാ ഹോയ്
അതുകുട്ടനാടിന്റെ തുടിതാളമാകുന്ന
പുലരിത്തുടുപ്പായി വാ വാ വാ

sambakkuḽaṁtaccanunnaṁ piḍippicca pŏnnāññilittoṇiyo
āṟanmuḽattevarāṟaṭṭinĕttunna paḽḽippĕruṁ toṇiyo
ulaginṟĕbugaḻāya toṇi taccanuyirūdi oṭṭunna toṇi
ŏrudaccubaṇiyāṁ ŏrumiccuduḻayāṁ
hailesa hailesa hai

āḍivā āḍivāḽan kuṟattī
tĕyyattĕyyārattĕyyā
ambalaṁ kūttāḍivā kuṟattī
tĕyyattĕyyārattĕyyā

svapnaṅṅaḽtan kevubhāraṁ kŏṇḍ
svarṇṇattinekkāḽ tiḽakkaṁ
manassĕnna mayilinṟĕ niṟamuḽḽa sĕṟubīli
niṟayĕppiḍippiccu vā
aḻaguḽḽa toṇi arayanna ṟāṇi
arivĕṇbiṟāppaiṅgiḽī
ā aṇiyattumuṅṅi amarattu pŏṅṅi
alamāṭri uśireṭri vā vā
sambakkuḽaṁ........

kīsī kīsī pūndolaṁ
ārubaṟaññ pūndolaṁ
ñaṅṅabaṟaññ pūndolaṁ
pūndolāṇe ĕṇṇikko

vĕḽḽattilūḍĕppaṟakkuṁ pinnĕ vaḽḽattuḻappāḍugākkuṁ
ŏrugoḍihṛdayaṅṅaḽ puḽagaṅṅaḽaṇiyunna
paninīrkkināvāyi vā
taidaidagattoṁ tittaidagattoṁ
vāyttāriyoḍŏttu vā hoy
aduguṭṭanāḍinṟĕ tuḍidāḽamāgunna
pularittuḍuppāyi vā vā vā