Sambaga mettile [F]

ചമ്പക മേട്ടിലെ [F]
Work
Year
Language

ചമ്പകമേട്ടിലെ എന്റെ മുളം‌കുടിലില്‍
കുളിരമ്പിളി റാന്തലെടുത്തു കൊളുത്താം ഞാന്‍
ഒരുപിടി മണ്ണില്‍ മെനഞ്ഞ കിളിക്കൂട്ടില്‍
ഒരു ചെറുസൂര്യനെയേറ്റു തുടിച്ചുകളിക്കാം ഞാന്‍
നിറയ്ക്കാം സുഗന്ധം ഇളംകാറ്റിനുള്ളറയില്‍
വസന്തം മനസ്സിന്‍ മണിച്ചെപ്പിലേന്താം ഞാന്‍
കൂട്ടിനൊരോമല്‍‌ക്കിളിയെ വളര്‍ത്താം

(ചമ്പകമേട്ടിലെ)

കുലവാഴപ്പന്തലൊരുക്കാം
പനയോലപ്പായ വിരിക്കാം
കരയാകെ തോരണമേറ്റാം
നാദസ്വരമോടെ മുത്തുക്കുടയോടെ
അരയാലിലവഞ്ചിയിലേറിവരാമോ
പുതുമണവാളാ...

(ചമ്പകമേട്ടിലെ)

കല്യാണപ്പന്തലിനുള്ളില്‍
വരവേല്‍പ്പിന്‍ വിളക്കുനീട്ടി
മണവാട്ടിപ്പെണ്ണായ് വരാം ഞാന്‍
കോടിപ്പുടവ തരൂ...
താലിപ്പൊന്നു തരൂ...
ഇന്നെന്നിലെയെല്ലാമെല്ലാം നല്‍കാം
പുതുമണവാളാ...

(ചമ്പകമേട്ടിലെ)

sambagameṭṭilĕ ĕnṟĕ muḽaṁ‌kuḍilil
kuḽirambiḽi ṟāndalĕḍuttu kŏḽuttāṁ ñān
ŏrubiḍi maṇṇil mĕnañña kiḽikkūṭṭil
ŏru sĕṟusūryanĕyeṭru tuḍiccugaḽikkāṁ ñān
niṟaykkāṁ sugandhaṁ iḽaṁkāṭrinuḽḽaṟayil
vasandaṁ manassin maṇiccĕppilendāṁ ñān
kūṭṭinŏromal‌kkiḽiyĕ vaḽarttāṁ

(sambagameṭṭilĕ)

kulavāḻappandalŏrukkāṁ
panayolappāya virikkāṁ
karayāgĕ toraṇameṭrāṁ
nādasvaramoḍĕ muttukkuḍayoḍĕ
arayālilavañjiyileṟivarāmo
pudumaṇavāḽā...

(sambagameṭṭilĕ)

kalyāṇappandalinuḽḽil
varavelppin viḽakkunīṭṭi
maṇavāṭṭippĕṇṇāy varāṁ ñān
koḍippuḍava tarū...
tālippŏnnu tarū...
innĕnnilĕyĕllāmĕllāṁ nalgāṁ
pudumaṇavāḽā...

(sambagameṭṭilĕ)