Samayamaay

സമയമായ്‌
Work
Year
Language

സമയമായി സമയമായി തേരിറങ്ങുകംബേ
സകലലോകപാലനൈക സമയമാതാലംബേ

ക്രൂരയാണ് കുപിതയാണ് ഞങ്ങളുടെ ദേവി
ചോരകൊണ്ട് തെച്ചിമലര്‍ മാലയിടും ദേവി
ചൊക ചൊകെ ചൊകപ്പുടുത്ത് വെള്ളിയരഞ്ഞാണിട്ട്
അരമുറുക്കി രുധിരഭൂവില്‍ നൃത്തമാടിയാടി

സമയമായി സമയമായി തേരിറങ്ങുകംബേ
സകലലോകപാലനൈക സമയമാതാലംബേ

ചൊകചൊകെ ചൊകപ്പുകൊണ്ട് കാര്‍കുഴലു മൂടി
തിറമെഴും ചിലമ്പുമിട്ട് നൃത്തമാടിയാടി
ചലുടതടില്ലതികപേറും കൊടുമുടിയില്‍പ്പോലെ
കൊടിയകൊടും വാളുമിന്നി നിന്ന പെരും ദേവി

samayamāyi samayamāyi teriṟaṅṅugaṁbe
sagalalogabālanaiga samayamādālaṁbe

krūrayāṇ kubidayāṇ ñaṅṅaḽuḍĕ devi
soragŏṇḍ tĕccimalar mālayiḍuṁ devi
sŏga sŏgĕ sŏgappuḍutt vĕḽḽiyaraññāṇiṭṭ
aramuṟukki rudhirabhūvil nṛttamāḍiyāḍi

samayamāyi samayamāyi teriṟaṅṅugaṁbe
sagalalogabālanaiga samayamādālaṁbe

sŏgasŏgĕ sŏgappugŏṇḍ kārguḻalu mūḍi
tiṟamĕḻuṁ silambumiṭṭ nṛttamāḍiyāḍi
saluḍadaḍilladigabeṟuṁ kŏḍumuḍiyilppolĕ
kŏḍiyagŏḍuṁ vāḽuminni ninna pĕruṁ devi