Samayamaam nadi

സമയമാം നദി
Work
Year
Language

സമയമാം നദി പുറകോട്ടൊഴുകി
സ്മരണതന്‍ പൂവണിത്താഴ്വരയില്‍
സംഭവമലരുകള്‍ വിരിഞ്ഞു വീണ്ടും - വിരിഞ്ഞു വീണ്ടും
(സമയമാം)

സ്വര്‍ഗ്ഗകവാടം വിട്ടിറങ്ങിവന്നൂ - തന്റെ
സ്വന്തം മകനേ തേടിത്തേടി
ജനനീ നിന്റെ ജനനീ
ജനിതസ്നേഹത്തിന്‍ മായാതരംഗിണി - തരംഗിണി
(സമയമാം)

അമ്മവന്നുമ്മവെച്ചെടുത്തു നിന്നെ വീണ്ടും
അല്‍ഭുത നാഗത്തിന്‍ കഥ പറഞ്ഞൂ
കിടത്തീ മാറില്‍ കിടത്തീ
നറുതേൻ വാണിയാൽ
താരാട്ടു പാടീ - പാടീ
(സമയമാം)

samayamāṁ nadi puṟagoṭṭŏḻugi
smaraṇadan pūvaṇittāḻvarayil
saṁbhavamalarugaḽ viriññu vīṇḍuṁ - viriññu vīṇḍuṁ
(samayamāṁ)

svarggagavāḍaṁ viṭṭiṟaṅṅivannū - tanṟĕ
svandaṁ magane teḍitteḍi
jananī ninṟĕ jananī
janidasnehattin māyādaraṁgiṇi - taraṁgiṇi
(samayamāṁ)

ammavannummavĕccĕḍuttu ninnĕ vīṇḍuṁ
albhuda nāgattin katha paṟaññū
kiḍattī māṟil kiḍattī
naṟuden vāṇiyāl
tārāṭṭu pāḍī - pāḍī
(samayamāṁ)