ഹോയ് യായ് യായ് ഹെയ്യായ്യയ്യാ....(2)
ഹോയ് യായ് യായ് യായ് സലോമിയാ...
വാനം മേലേ നിലാവലാ....
ആരും കാണാ കണിമഴ കണിമഴ..
പൊന്നായ് മിന്നും പവിഴ മഴ...(2)
പുതിയ താളങ്ങൾ പുളകമേളങ്ങൾ
ചിറകു നീർത്തുന്ന മനസ്സുകളേ...
അകലെ ആകാശം അറിയുമാവേശ-
ഭരിതമാകുന്ന കടലിനു തിരയടി...
ഹോയ് യായ് യായ് യായ് സലോമിയാ...
വാനം മേലേ നിലാവലാ....
ഒരു കാറ്റിൻ തേരിലേറി കൊതിയോടെ പോയ് വരാം
ഒരു മായാ ദ്വീപിലെത്തി മണിമുത്തും വാരിടാം
ഒരു സായം സന്ധ്യ പോലെ
തുടുവർണ്ണം തേടുവാൻ പോയിടാം...
ഒരു തീരാ യാത്രയല്ലോ ഈ മണ്ണിൽ ജീവിതം...
ഹോയ് യായ് യായ് യായ് സലോമിയാ...
വാനം മേലേ നിലാവലാ....
ഒരു പാട്ടിൻ തോണിയേറി കടലേഴും താണ്ടിടാം
ഒരു തൂവൽത്തുമ്പുകൊണ്ടീ
വരസൂര്യനെ വീഴ്ത്തിടാം...
ഈ ജന്മം തന്ന ദൈവം
വരുമെന്നോ വീണ്ടുമീ...വീഥിയിൽ...
ഒരു കാണാ സ്വപ്നമല്ലോ ഈ മണ്ണിൽ ഭാവുകം...
(ഹോയ് യായ് യായ് യായ് സലോമിയാ......)