സല്ലാപം കവിതയായ്
അലഞൊറികള്‍ ഓരോരോ കഥകളായ്
കഥയില്‍ അവള്‍ മാലാഖയായ്
നിലാപൂക്കള്‍ വീണ മഞ്ജീരമായ്
നിശാഗന്ധിതന്‍ കൈവല്യമായ് രാഗമായ് മെല്ലെ
സല്ലാപം കവിതയായ്
അലഞൊറികള്‍ ഓരോരോ കഥകളായ്
ഈണങ്ങള്‍ പൂവണിയും ആലാപം
നായകനില്‍ ആമോദസന്ദേശമായ് (ഈണങ്ങള്‍...)
രാജാങ്കണങ്ങള്‍ക്കു ദൂരെയായ്
സമ്മോഹനംപോലെ സാന്ദ്രമായ്
ആരോ കാതില്‍ മന്ദമോതുമൊരു
സല്ലാപം കവിതയായ്
അലഞൊറികള്‍ ഓരോരോ കഥകളായ്
മീനോടും കൈവഴിയില്‍ ഉന്മാദം
താവിടും അലങ്കാര കല്ലോലമായ് (മീനോടും...)
മണ്ണിൻ മനംപോലും ആര്‍ദ്രമായ്
സംഗീതമായ് മൌനസംഗമം
ഏതോ താളം ഉള്ളിലേകുമൊരു..
സല്ലാപം കവിതയായ്
അലഞൊറികള്‍ ഓരോരോ കഥകളായ്
കഥയില്‍ അവള്‍ മാലാഖയായ്
നിലാപൂക്കള്‍ വീണ മഞ്ജീരമായ്
നിശാഗന്ധിതന്‍ കൈവല്യമായ് രാഗമായ് മെല്ലെ
സല്ലാപം കവിതയായ്
അലഞൊറികള്‍ ഓരോരോ കഥകളാ...യ്