സലിലം ശ്രുതിസാഗരം
ലയനം സ്വരസംഗമം
പകരാം പ്രണയാമൃതം
ഓളം തല്ലും താളങ്ങൾ തൻ മേളങ്ങൾ
രസവേളകൾ
അലിയാം...
ഈണം മൂളും മോഹങ്ങൾ തൻ മാലകൾ
അലമാലകൾ
അണിയാം
രാഗസംഗീത രത്നാകരം
ആ..ആ..ആ
മുത്തുച്ചിപ്പിപ്പാടങ്ങൾ തൻ ശേഖരം
മനസ്സാകെയും മധുരം
കൊത്തങ്കല്ലാടും ശിങ്കാരത്തെന്നലിൽ
മുകിൽ മാലകൾ സുഖദം
ബന്ധുരം ജന്മ ജന്മാന്തരം
ആ...ആ...ആ...ആ...
salilaṁ śrudisāgaraṁ
layanaṁ svarasaṁgamaṁ
pagarāṁ praṇayāmṛtaṁ
oḽaṁ talluṁ tāḽaṅṅaḽ tan meḽaṅṅaḽ
rasaveḽagaḽ
aliyāṁ...
īṇaṁ mūḽuṁ mohaṅṅaḽ tan mālagaḽ
alamālagaḽ
aṇiyāṁ
rāgasaṁgīda ratnāgaraṁ
ā..ā..ā
muttuccippippāḍaṅṅaḽ tan śekharaṁ
manassāgĕyuṁ madhuraṁ
kŏttaṅgallāḍuṁ śiṅgārattĕnnalil
mugil mālagaḽ sukhadaṁ
bandhuraṁ janma janmāndaraṁ
ā...ā...ā...ā...