ആ..ആ..ആ..ആ....
ചലനം ജ്വലനം ഋതുവിന്‍ നടനം ചിതയില്‍ ഇലയില്‍ ചിതറും സലിലം
കാറ്റിന്റെ ഓളങ്ങളില്‍ അമൃതിന്‍ കണികള്‍ അരുളും ഗഗനം
കരളില്‍ ഇളകും കടലിന്‍ നിനകം
അജ്ഞാത വര്‍ണ്ണങ്ങളില്‍ അനുഭൂതി യാമങ്ങളായ്
എങ്ങനെ നീയിന്നെന്‍ അംഗതലങ്ങളില്‍ ആയിരം വിരലാല്‍ ശ്രുതി മീട്ടി (എങ്ങനെ നീയിന്നെന്‍..)
എങ്ങനെ നീയെന്റെ ആത്മദലങ്ങളില്‍ ആയിരം ചൊടിയാല്‍ തേന്‍ തൂകി
കളഹംസങ്ങള്‍ പൂകും പുളിനം പുതുമഴയൊന്നില്‍ ഉതിരും ഗന്ധം
നദിയോലുന്ന കനവിന്‍ നടയില്‍ നവകോലങ്ങള്‍ എഴുതും നേരം (ചലനം ജ്വലനം...)
മണിമന്ത്രമൊഴിയാന്‍ ദര്‍ശനമേകിയ പൈങ്കിളി മഞ്ജിമ തൂകുമ്പോള്‍ (മണിമന്ത്രമൊഴിയാൻ..)
നീരദം നീന്തും നീരജ പൊയ്കയില്‍ കാര്‍ത്തിക താരം വിടരുന്നു
അതില്‍ കിരണങ്ങളണിയും മുകുളം ഇതള്‍ ചൂടുന്നു മണ്ണില്‍ ഹൃദയം
വാല്‍ നക്ഷത്രമൊന്നെന്റെ മുന്നില്‍ പാലൊളി ചിന്തി നില്‍കുന്ന നേരം
(ചലനം ജ്വലനം..)