ശലഭമേ വരൂ
നിശാശലഭമേ വരൂ
പ്രേമഹൃദയം മോഹപുകളം
രാഗമധുരം പകരൂ നുകരൂ
നുകരൂ നുകരു നുകരൂ
നിന്നധരത്തിലെ ചുംബനലഹരി
തെന്നലിലൊഴുകുമ്പോള്‍
മന്മഥശരങ്ങള്‍ പൊന്‍മലര്‍നിരകള്‍
നിന്നു തുടിയ്ക്കുന്നു...
നിന്നെ വിളിക്കുന്നു വിളിക്കുന്നു
നിന്നെ വിളിക്കുന്നു...
(ശലഭമേ...)
വെണ്മലരിതളില്‍ നിന്‍ കരലാളനം
പൊന്‍വല വിരിക്കുമ്പോള്‍
വാസിതവതികള്‍ വസന്തസഖികള്‍
മന്ദഹസിക്കുന്നു...
നിന്നെ വിളിക്കുന്നു വിളിക്കുന്നു
നിന്നെ വിളിക്കുന്നു...
(ശലഭമേ...)