ശക്തി നല്‍കുക താത നീയെന്‍
മുള്‍കിരീടം പേറുവാന്‍
കൂരിരുളില്‍ കാല്‍വരിയില്‍
കുരിശുമേന്തി നീങ്ങുവാന്‍ - നീങ്ങുവാന്‍ (ശക്തി നല്‍കുക)
പുണ്ണു മൂടിയ പുറകില്‍ ചാട്ടകള്‍
വന്നു കൊള്ളും നേരവും
പുഞ്ചിരിച്ചു പാപികള്‍ക്കായി
കൈയുയര്‍ത്തിയ മന്നവാ (ശക്തി നല്‍കുക)
വിരുത്തം :-
കല്പന നീയേകുമെങ്കില്‍
ശക്തനായി ഞാന്‍ തീര്‍ന്നിടും
കല്‍ത്തുറുങ്കിലിരുന്നു കണ്ണീര്‍ക്കാസ
കൈകളിലേന്തുവാന്‍ - ശക്തി നല്‍കുക താതാ.