ചക്രവർത്തിനി നിനക്കു ഞാനെന്റെ
ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കുനീ
നഗ്നപാദയായകത്തുവരൂ
സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ
താലമേന്തിവരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍
മണ്‍ വിളക്കുകള്‍ പൂക്കും
ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയ
ദാഹമോടെ നടമാടും
ചൈത്രപദ്മദല മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും
താനേ പാടും
ചക്രവര്‍ത്തിനീ......
ശാരദേന്ദുകല ചുറ്റിലും കനക
പാരിജാതമലര്‍ തൂകും
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകംബളം നീര്‍ത്തും
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
കാവ്യലോകസഖിയാക്കും
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടുഞാന്‍ മൂടും
നിന്നെ മൂടും
ചക്രവര്‍ത്തിനീ...........
sakravarttinī ninakkuñānĕnṟĕ
śilbagoburaṁ tuṟannū
puṣpabādugaṁ puṟattuvaykkunī
nagnabādayāyagattuvarū
sālabhañjigagaḽ kaigaḽil kusuma
tālamendivaravelkkuṁ
pañjalohamaṇimandiraṅṅaḽil
maṇ viḽakkugaḽ pūkkuṁ
devasundarigaḽ kaṇgaḽil praṇaya
dāhamoḍĕ naḍamāḍuṁ
saitrabadmadala maṇḍabaṅṅaḽil
rudravīṇagaḽ pāḍuṁ
tāne pāḍuṁ
sakravarttinī......
śāradendugala suṭriluṁ kanaga
pārijādamalar tūguṁ
śilbaganyagakaḽ ninṟĕ vīthigaḽil
ratnagaṁbaḽaṁ nīrttuṁ
kāmamohinigaḽ ninnĕyĕn hṛdaya
kāvyalogasakhiyākkuṁ
maccagaṅṅaḽilĕ mañjuśayyayil
lajjagŏṇḍuñān mūḍuṁ
ninnĕ mūḍuṁ
sakravarttinī...........