Sakravaalannal nadunni

ചക്രവാളങ്ങള്‍ നടുങ്ങി
Year
Language

ചക്രവാളങ്ങള്‍ നടുങ്ങി
സപ്തസാഗരം തേങ്ങി
കര്‍മ്മസാക്ഷിയാം സൂര്യദേവനോ
കണ്ണുകള്‍ മൂടി സ്വയം

(ചക്രവാളങ്ങള്‍)

അമ്മ ചുരത്തും വെണ്മുലപ്പാല്‍‌പോലെ
ജന്മഭൂവിന്‍ കണ്ണീര്‍ച്ചാല്‍‌പോലെ
ശോകഭാരം മാറിലേന്തി
പാവമാം നിളയൊഴുകി
തീരമേ നീ സാക്ഷി...

(ചക്രവാളങ്ങള്‍)

നെഞ്ചിലെരിയും വിറകിന്‍‌മേലേ
പട്ടട കൂട്ടുകയായി
പാതിമെയ്യും നാഥനറ്റ നരജീവികളിവരും
വാനമേ നീ സാക്ഷി...

(ചക്രവാളങ്ങള്‍)

sakravāḽaṅṅaḽ naḍuṅṅi
saptasāgaraṁ teṅṅi
karmmasākṣiyāṁ sūryadevano
kaṇṇugaḽ mūḍi svayaṁ

(sakravāḽaṅṅaḽ)

amma surattuṁ vĕṇmulappāl‌polĕ
janmabhūvin kaṇṇīrscāl‌polĕ
śogabhāraṁ māṟilendi
pāvamāṁ niḽayŏḻugi
tīrame nī sākṣi...

(sakravāḽaṅṅaḽ)

nĕñjilĕriyuṁ viṟagin‌mele
paṭṭaḍa kūṭṭugayāyi
pādimĕyyuṁ nāthanaṭra narajīvigaḽivaruṁ
vāname nī sākṣi...

(sakravāḽaṅṅaḽ)