Sakkaravaakku

ചക്കരവാക്കു
Work
Year
Language

ചക്കരവാക്ക് പറഞ്ഞെന്നെ ചാക്കിലാക്കി
എന്നെ ചാക്കിലാക്കി
തക്കം നോക്കിക്കണ്ണെറിഞ്ഞ് ഹലാക്കിലാക്കി
എന്ന ഹലാക്കിലാക്കി

നാട്ടിലെസുന്ദരിയാണെന്നുള്ളൊരു
നാമൂസൊന്നും കാട്ടണ്ട
ഇന്നലെവന്നുകുളിച്ചകുളം നീ
ഇന്നത്തേക്കുമറക്കണ്ടാ
മൊഞ്ചുകാട്ടിപ്പറക്കണ്ടാ..നെഞ്ചിലാണി തറയ്ക്കണ്ടാ
കയ്യറില്ലാതെ കെട്ടിനിറുത്തണ്ടാ പുന്നാരക്ക്ട്ടേ
കയ്യിലുവന്നത് കാട്ടിലുകളയണ്ടാ
ചക്കരവാക്ക്.........

കത്തുകുറിച്ചുകൊടുക്കാന്‍ ചെന്നാല്‍
പത്തിവിരുത്തിച്ചീറ്റുന്നു
കണ്ടുമടങ്ങിപ്പോരാന്‍ നിന്നാല്‍
കണ്ണാല്‍ ചാട്ടുളികുത്തുന്നു
കാളയും വിടൂലാപെണ്ണ്... കയറും വിടൂലാപൊന്നേ
ഇപ്പടിയെന്നോടെന്തിനു ചെയ്യുന്നു
പൊന്‍പൂവിരിഞ്ഞു
ഇത്തിരിത്തേന്‍ ഞാനെന്നുകുടിക്കുന്നൂ
ചക്കരവാക്ക്.....

sakkaravākk paṟaññĕnnĕ sākkilākki
ĕnnĕ sākkilākki
takkaṁ nokkikkaṇṇĕṟiññ halākkilākki
ĕnna halākkilākki

nāṭṭilĕsundariyāṇĕnnuḽḽŏru
nāmūsŏnnuṁ kāṭṭaṇḍa
innalĕvannuguḽiccaguḽaṁ nī
innattekkumaṟakkaṇḍā
mŏñjugāṭṭippaṟakkaṇḍā..nĕñjilāṇi taṟaykkaṇḍā
kayyaṟillādĕ kĕṭṭiniṟuttaṇḍā punnārakkṭṭe
kayyiluvannat kāṭṭilugaḽayaṇḍā
sakkaravākk.........

kattuguṟiccugŏḍukkān sĕnnāl
pattivirutticcīṭrunnu
kaṇḍumaḍaṅṅipporān ninnāl
kaṇṇāl sāṭṭuḽiguttunnu
kāḽayuṁ viḍūlābĕṇṇ... kayaṟuṁ viḍūlābŏnne
ippaḍiyĕnnoḍĕndinu sĕyyunnu
pŏnpūviriññu
ittiritten ñānĕnnuguḍikkunnū
sakkaravākk.....