Sakkaramutte

ചക്കരമുത്തേ
Year
Language

ചക്കരമുത്തേ പത്തരമാറ്റേ മുന്തിരിമുത്തം താ
അച്ഛനു മുന്തിരിമുത്തം താ
അമ്മാനത്തമ്പഴങ്ങാ ചെമ്മാനച്ചെമ്പരുത്തി
ഉണ്ണിക്കൊരു നൂറുകൂട്ടം മേളം
തപ്പുണ്ട് താളമുണ്ട് ചാഞ്ചക്കം തൊട്ടിലുണ്ട്
തങ്കത്തിനു ചായുറങ്ങാന്‍ മേളം
വീടിറങ്ങിപ്പോയാലും നാടിറങ്ങിപ്പോയാലും
എന്നുണ്ണി പൊന്നുണ്ണി രാജാവ്

പെണ്ണല്ലയോ വീടു വാണിടുന്നു ലക്ഷ്മിയായ്
പെണ്ണല്ലയോ ജന്മം നല്‍കും ദേവിയും
ഭൂമിദേവി നീ അമ്മയല്ലെങ്കില്‍
സ്നേഹത്താലേ അമൃതൂട്ടിയില്ലെങ്കില്‍
ഞാനില്ലല്ലോ മണ്ണും വിണ്ണും മാരിയുമില്ലല്ലോ
അമ്മാനത്തമ്പഴങ്ങാ..........

സങ്കല്‍പ്പങ്ങള്‍ താനേ കൂടുമാറും വേളയില്‍
തങ്കങ്ങളേ നിങ്ങള്‍ക്കോരോ ചുംബനം
ചിരിക്കുമ്പിളില്‍ നറും പാല്‍ കിനിഞ്ഞില്ലേ
ബന്ധങ്ങളില്‍ നിങ്ങള്‍ ചൂടറിഞ്ഞില്ലേ
ഓരോ നാളും മണ്ണും പൂവും പുതുമയുമുണരുന്നു

sakkaramutte pattaramāṭre mundirimuttaṁ tā
acchanu mundirimuttaṁ tā
ammānattambaḻaṅṅā sĕmmānaccĕmbarutti
uṇṇikkŏru nūṟugūṭṭaṁ meḽaṁ
tappuṇḍ tāḽamuṇḍ sāñjakkaṁ tŏṭṭiluṇḍ
taṅgattinu sāyuṟaṅṅān meḽaṁ
vīḍiṟaṅṅippoyāluṁ nāḍiṟaṅṅippoyāluṁ
ĕnnuṇṇi pŏnnuṇṇi rājāv

pĕṇṇallayo vīḍu vāṇiḍunnu lakṣmiyāy
pĕṇṇallayo janmaṁ nalguṁ deviyuṁ
bhūmidevi nī ammayallĕṅgil
snehattāle amṛtūṭṭiyillĕṅgil
ñānillallo maṇṇuṁ viṇṇuṁ māriyumillallo
ammānattambaḻaṅṅā..........

saṅgalppaṅṅaḽ tāne kūḍumāṟuṁ veḽayil
taṅgaṅṅaḽe niṅṅaḽkkoro suṁbanaṁ
sirikkumbiḽil naṟuṁ pāl kiniññille
bandhaṅṅaḽil niṅṅaḽ sūḍaṟiññille
oro nāḽuṁ maṇṇuṁ pūvuṁ pudumayumuṇarunnu