�സഖീ കുങ്കുമമോ നവ യൌവ്വനമോ നിന്‍
പൂങ്കവിള്‍ത്തടത്തില്‍ നിറം കലര്‍ത്തി?
വെറും പുഞ്ചിരിയോ സ്നേഹമുന്തിരിയോ നിന്‍
മാന്തളിര്‍ച്ചുണ്ടില്‍ മധു പുരട്ടി? (സഖീ കുങ്കുമമോ)
നിന്നുടെ മനസ്സിലെ പ്രേമാര്‍ദ്രചിന്തകളോ..ആ
സുന്ദരസങ്കല്‍പ്പ മധുമാസകന്യകളോ..ആ(നിന്നുടെ).
കണ്മണി നിന്നുടെ കടമിഴിക്ഷേത്രത്തില്‍ മന്മഥപൂജയ്ക്കു മലരൊരുക്കി?
മന്മഥപൂജയ്ക്കു മലരൊരുക്കി?(സഖീ കുങ്കുമമോ)
മാദകമാകുമീ അനുരാഗ ചന്ദ്രികയില്‍....
മാനസം മീട്ടുന്ന മണീവീണാതന്ത്രികളില്‍....(മാദകമാകുമീ)
രാഗങ്ങളോ മൂക മോഹങ്ങളോ
ഗാനസാഗരം പോലെ തുളുമ്പുന്നു?
ഗാനസാഗരം പോലെ തുളുമ്പുന്നു?(സഖീ കുങ്കുമമോ)