Saitrayaamini

ചൈത്രയാമിനി
Year
Language

ചൈത്ര യാമിനി ചന്ദ്രികയാലൊരു
ചിത്ര നീരാളം വിരിച്ചു
ഇന്ദീവരമിഴി എന്‍ തമ്പുരുവില്‍
ഹിന്ദോള രാഗം തുടിച്ചു

സപ്തസ്വരങ്ങളാല്‍ കോരിത്തരിക്കുന്ന
സപ്ത തന്ത്രിയെപ്പോലെ
സപ്തസ്വരങ്ങളാല്‍ കോരിത്തരിക്കുന്ന
സപ്ത തന്ത്രിയെപ്പോലെ
സിന്ദൂര കിരണങ്ങള്‍ ചുംബിച്ചുണര്‍ത്തുന്ന
സന്ധ്യാ പുത്രിയെപ്പോലെ
നീയുണര്‍ന്നു മുന്നില്‍ നീ വിടര്‍ന്നു
നാദമായ് ഞാന്‍ നിന്നില്‍ അലിഞ്ഞു ചേര്‍ന്നു (ചൈത്ര )

ഇന്ദ്രനീലാഭയില്‍ മാനത്ത് നീന്തുന്നു
സാന്ദ്ര മേഘ രഥങ്ങള്‍ (ഇന്ദ്രനീല)
ശൃംഗാര ദീപങ്ങള്‍ നിറമാല തീര്‍ക്കുന്നു
നിന്‍ നേത്ര ഗോപുര നടയില്‍
നമുക്കുയരാം ഒന്നായ് പുണർന്നൊഴുകാം
മേഘങ്ങളായ് വാനില്‍ അലിഞ്ഞു ചേരാം (ചൈത്ര)

saitra yāmini sandrigayālŏru
sitra nīrāḽaṁ viriccu
indīvaramiḻi ĕn tamburuvil
hindoḽa rāgaṁ tuḍiccu

saptasvaraṅṅaḽāl korittarikkunna
sapta tandriyĕppolĕ
saptasvaraṅṅaḽāl korittarikkunna
sapta tandriyĕppolĕ
sindūra kiraṇaṅṅaḽ suṁbiccuṇarttunna
sandhyā putriyĕppolĕ
nīyuṇarnnu munnil nī viḍarnnu
nādamāy ñān ninnil aliññu sernnu (saitra )

indranīlābhayil mānatt nīndunnu
sāndra megha rathaṅṅaḽ (indranīla)
śṛṁgāra dībaṅṅaḽ niṟamāla tīrkkunnu
nin netra gobura naḍayil
namukkuyarāṁ ŏnnāy puṇarnnŏḻugāṁ
meghaṅṅaḽāy vānil aliññu serāṁ (saitra)