Saitramaasattile

ചൈത്രമാസത്തിലെ
Year
Language

ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ പൊട്ടിച്ചിരിച്ചപ്പോള്‍
നിന്നെയാദ്യം ഞാന്‍ കണ്ടൊരാ രംഗം
നീ മറന്നുവോ ?
സഖി നീ മറന്നുവോ ? (ചൈത്രമാസത്തിലെ...)

മുറ്റത്തെ മാങ്കൊമ്പില്‍ ആദ്യത്തെ പൂങ്കുല
മുത്തണിക്കിങ്ങിണി ചാര്‍ത്തിയപ്പോള്‍
നിന്റെ രൂപത്തില്‍ കണ്ടു ഞാന്‍ സഖി
എന്റെ സ്വപ്നത്തിന്‍ നായികയെ
എന്റെ സങ്കല്പ നായികയെ (ചൈത്രമാസത്തിലെ ..)

പ്രത്യുഷ ചന്ദ്രിക പോലെ നീ വന്നെന്നെ
നിദ്രയില്‍ നിന്നു വിളിച്ചുണര്‍ത്തി
മാനസ മണിവീണയില്‍ പ്രേമ
ഗാന പല്ലവിയായി നീ
ഗാന പല്ലവിയായി നീ (ചൈത്രമാസത്തിലെ ..)

saitramāsattilĕ ādyattĕ mullappū pŏṭṭicciriccappoḽ
ninnĕyādyaṁ ñān kaṇḍŏrā raṁgaṁ
nī maṟannuvo ?
sakhi nī maṟannuvo ? (saitramāsattilĕ...)

muṭrattĕ māṅgŏmbil ādyattĕ pūṅgula
muttaṇikkiṅṅiṇi sārttiyappoḽ
ninṟĕ rūbattil kaṇḍu ñān sakhi
ĕnṟĕ svapnattin nāyigayĕ
ĕnṟĕ saṅgalba nāyigayĕ (saitramāsattilĕ ..)

pratyuṣa sandriga polĕ nī vannĕnnĕ
nidrayil ninnu viḽiccuṇartti
mānasa maṇivīṇayil prema
gāna pallaviyāyi nī
gāna pallaviyāyi nī (saitramāsattilĕ ..)