Saitram innale [M]

ചൈത്രം ഇന്നലെ [M]
Year
Language

ചൈത്രം ഇന്നലെ മുഖവുരയെഴുതി ചങ്ങമ്പുഴക്കവിതകളില്‍ നിന്നും
ഒരിക്കല്‍ കൂടി (2)
ഈ കാനനച്ചാര്‍ത്തിലേയ്ക്കു് ഇടയകുമാരന്‍ വന്നു
ഈറക്കുഴലുമായു് വന്നു

വെള്ളി നക്ഷത്രങ്ങള്‍ അടക്കി ഭരിക്കും വിണ്ണിന്‍ വിഹായസ്സിനു താഴേ (2)
ശവങ്ങള്‍ ചീയുന്ന കുഴിമാടങ്ങളില്‍ താജു്മഹള്‍ പണി തീര്‍ത്തവരേ
ഈ പുല്‍ക്കൊടിത്തുമ്പിന്റെ മോഹനരേ നിങ്ങള്‍ ചവിട്ടി മെതിച്ചില്ലേ

ആ രക്തസാക്ഷിത്വം അന്തിയുറങ്ങും ആറടി മണ്ണിന്നു മീതേ
കരകൗശലങ്ങള്‍ ഇല്ലാതെ കാലം വാത്മീക സ്മാരകം തീര്‍ത്തു
അതിനുള്ളില്‍ മതം നോക്കും ആത്മാവിന്‍ നിശ്വാസം
അഗ്നിലാവയായു് ഒഴുകുന്നു
ആ പ്രളയത്തില്‍ മുങ്ങി ഉദകക്രിയ ചെയ്യാന്‍ ഉടയകുമാരന്‍ വന്നു

(ചൈത്രം ഇന്നലെ) (2)

saitraṁ innalĕ mukhavurayĕḻudi saṅṅambuḻakkavidagaḽil ninnuṁ
ŏrikkal kūḍi (2)
ī kānanaccārttileykku് iḍayagumāran vannu
īṟakkuḻalumāyu് vannu

vĕḽḽi nakṣatraṅṅaḽ aḍakki bharikkuṁ viṇṇin vihāyassinu tāḻe (2)
śavaṅṅaḽ sīyunna kuḻimāḍaṅṅaḽil tāju്mahaḽ paṇi tīrttavare
ī pulkkŏḍittumbinṟĕ mohanare niṅṅaḽ saviṭṭi mĕdiccille

ā raktasākṣitvaṁ andiyuṟaṅṅuṁ āṟaḍi maṇṇinnu mīde
karagauśalaṅṅaḽ illādĕ kālaṁ vātmīga smāragaṁ tīrttu
adinuḽḽil madaṁ nokkuṁ ātmāvin niśvāsaṁ
agnilāvayāyu് ŏḻugunnu
ā praḽayattil muṅṅi udagakriya sĕyyān uḍayagumāran vannu

(saitraṁ innalĕ) (2)