Saitra nilaavinre

ചൈത്ര നിലാവിന്റെ
Year
Language

ചൈത്ര നിലാവിന്റെ പൊന്‍ പീലിയാല്‍
മഴവില്ലിന്‍ നിറമേഴും ചാലിച്ച്
അത്മാനുരാഗ തിരശ്ശീല നീര്‍ത്തി
നിന്‍ രൂപമെന്നും വരയ്ക്കും ഞാന്‍
വരയ്ക്കും ഞാന്‍
(ചൈത്ര നിലാവിന്റെ...)

മിഴികളില്‍ നീലാമ്പല്‍ വിടരും
കൂന്തലില്‍ കാര്‍മുകില്‍ നിറമണിയും (മിഴികളില്‍ ..)
വസന്തം മേനിയില്‍ അടിമുടി തളിര്‍ക്കും
കവിതയായ്‌ എന്‍ മുന്നില്‍ നീ തെളിയും
(ചൈത്ര നിലാവിന്റെ ...)

മൊഴികളില്‍ അഭിലാഷമുണരും
സ്വപ്‌നങ്ങള്‍ ഹംസമായ്‌ ദൂതു ചൊല്ലും (മൊഴികളില്‍ ...)
ആദ്യ സമാഗമ മധുരാനുഭൂതിയില്‍
അറിയാതെ നാമൊന്നുചേരും
അറിയാതെ നാമൊന്നുചേരും
(ചൈത്ര നിലാവിന്റെ...)

saitra nilāvinṟĕ pŏn pīliyāl
maḻavillin niṟameḻuṁ sālicc
atmānurāga tiraśśīla nīrtti
nin rūbamĕnnuṁ varaykkuṁ ñān
varaykkuṁ ñān
(saitra nilāvinṟĕ...)

miḻigaḽil nīlāmbal viḍaruṁ
kūndalil kārmugil niṟamaṇiyuṁ (miḻigaḽil ..)
vasandaṁ meniyil aḍimuḍi taḽirkkuṁ
kavidayāy‌ ĕn munnil nī tĕḽiyuṁ
(saitra nilāvinṟĕ ...)

mŏḻigaḽil abhilāṣamuṇaruṁ
svap‌naṅṅaḽ haṁsamāy‌ dūdu sŏlluṁ (mŏḻigaḽil ...)
ādya samāgama madhurānubhūdiyil
aṟiyādĕ nāmŏnnuseruṁ
aṟiyādĕ nāmŏnnuseruṁ
(saitra nilāvinṟĕ...)