Sabdasaagara putrigale

ശബ്ദസാഗര പുത്രികളേ
Year
Language

ശബ്ദസാഗരപുത്രികളേ
സപ്തകിന്നരകന്യകളേ
നൃത്തമാടൂ നൃത്തമാടൂ
ദേവകുമാരികളേ (ശബ്ദസാഗര)

വാസന്തരാവിന്‍ നടയില്‍
വാര്‍മഴവില്ലിന്‍ മടിയില്‍ (വാസന്ത)
കാമുകഹൃദയനികുഞ്ജദലങ്ങളില്‍
പാദസരങ്ങള്‍ കിലുങ്ങി നിങ്ങടെ
പാദസരങ്ങള്‍ കിലുങ്ങി (ശബ്ദസാഗര)

കലയുടെ കല്‍പ്പകവനിയില്‍
കര്‍പൂരതുളസിത്തറയില്‍ (കലയുടെ)
വിശ്വവിപഞ്ജിക രഞ്ജിതരാഗം
വരവേല്‍ക്കുകുകയല്ലോ - നിങ്ങളെ
വരവേല്‍ക്കുകയല്ലോ (ശബ്ദസാഗര)

śabdasāgarabutrigaḽe
saptaginnaraganyagaḽe
nṛttamāḍū nṛttamāḍū
devagumārigaḽe (śabdasāgara)

vāsandarāvin naḍayil
vārmaḻavillin maḍiyil (vāsanda)
kāmugahṛdayaniguñjadalaṅṅaḽil
pādasaraṅṅaḽ kiluṅṅi niṅṅaḍĕ
pādasaraṅṅaḽ kiluṅṅi (śabdasāgara)

kalayuḍĕ kalppagavaniyil
karbūraduḽasittaṟayil (kalayuḍĕ)
viśvavibañjiga rañjidarāgaṁ
varavelkkugugayallo - niṅṅaḽĕ
varavelkkugayallo (śabdasāgara)