Sabathamit phaliccu

ശപഥമിത് ഫലിച്ചു
Work
Year
Language

ശപഥമിതു ഫലിച്ചു ശത്രുവേ നിഗ്രഹിച്ചു
അടരില്‍ സുതര്‍ ജയിച്ചു അമ്മ കണ്ണീര്‍തുടച്ചു
ചതിയുടെ കഥമായ്ച്ചു, ഭൂവില്‍ ധര്‍മ്മം ജയിച്ചു
ഹൃദയസുഖമുദിച്ചു; കേശമോ കെട്ടിവച്ചൂ
അരുമമകളെ വിളിച്ചൂ; അമ്മ മാറോടണച്ചൂ
ജയപടഹമടിച്ചൂ ദേവകള്‍ പൂ പൊഴിച്ചൂ

śabathamidu phaliccu śatruve nigrahiccu
aḍaril sudar jayiccu amma kaṇṇīrduḍaccu
sadiyuḍĕ kathamāyscu, bhūvil dharmmaṁ jayiccu
hṛdayasukhamudiccu; keśamo kĕṭṭivaccū
arumamagaḽĕ viḽiccū; amma māṟoḍaṇaccū
jayabaḍahamaḍiccū devagaḽ pū pŏḻiccū