Sabari gireesa

ശബരി ഗിരീശ
Year
Language

ശബരിഗിരീശാ ശ്രീമണികണ്ഠാ
ശരണം താവകചരണം
ശരണംവിളിയുമായ് മലകയറുമീ
അഗതികള്‍ക്കഭയം നീയേ
അയ്യപ്പാ സ്വാമീ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പാ

മണ്ഡലവൃതവുമായ് ഇരുമുടിക്കെട്ടുമായ്
അമ്പലനട തേടി വരുമ്പോള്‍
കല്ലുകളെല്ലാം പൊന്നാക്കി - നീ
മുള്ളുകളെല്ലാം മലരാക്കി
എരുമേലിപ്പേട്ട ശരണം‌പൊന്നയ്യപ്പാ
വാവരുസ്വാമി ശരണം‌പൊന്നയ്യപ്പാ
കല്ലിടുംകുന്നേ ശരണം‌പൊന്നയ്യപ്പാ
കരിമലകേറ്റം ശരണം‌പൊന്നയ്യപ്പാ

(ശബരിഗിരീശാ)

നെഞ്ചിലെ തുടികൊട്ടി നെയ്യിലെന്നഴല്‍‌മുക്കി
കര്‍പ്പൂരമണമേറ്റു വരുമ്പോള്‍
അഭിഷേകങ്ങള്‍ കൊള്ളേണം - ഈ
അല്ലലിന്‍ ഭാരം തീര്‍ക്കേണം
പമ്പാസ്നാനം ശരണം‌പൊന്നയ്യപ്പാ
ശരം‌കുത്തിയാലേ ശരണം‌പൊന്നയ്യപ്പാ
പതിനെട്ടാംപടിയേ ശരണം‌പൊന്നയ്യപ്പാ
മകരവിളക്കേ ശരണം‌പൊന്നയ്യപ്പാ

(ശബരിഗിരീശാ)

śabarigirīśā śrīmaṇigaṇḍhā
śaraṇaṁ tāvagasaraṇaṁ
śaraṇaṁviḽiyumāy malagayaṟumī
agadigaḽkkabhayaṁ nīye
ayyappā svāmī ayyappā
ayyappā śaraṇaṁ ayyappā

maṇḍalavṛtavumāy irumuḍikkĕṭṭumāy
ambalanaḍa teḍi varumboḽ
kallugaḽĕllāṁ pŏnnākki - nī
muḽḽugaḽĕllāṁ malarākki
ĕrumelippeṭṭa śaraṇaṁ‌pŏnnayyappā
vāvarusvāmi śaraṇaṁ‌pŏnnayyappā
kalliḍuṁkunne śaraṇaṁ‌pŏnnayyappā
karimalageṭraṁ śaraṇaṁ‌pŏnnayyappā

(śabarigirīśā)

nĕñjilĕ tuḍigŏṭṭi nĕyyilĕnnaḻal‌mukki
karppūramaṇameṭru varumboḽ
abhiṣegaṅṅaḽ kŏḽḽeṇaṁ - ī
allalin bhāraṁ tīrkkeṇaṁ
pambāsnānaṁ śaraṇaṁ‌pŏnnayyappā
śaraṁ‌kuttiyāle śaraṇaṁ‌pŏnnayyappā
padinĕṭṭāṁpaḍiye śaraṇaṁ‌pŏnnayyappā
magaraviḽakke śaraṇaṁ‌pŏnnayyappā

(śabarigirīśā)