സായംസന്ധ്യതന്‍ വരവായി
കാലം പൂങ്കുടകള്‍ ചൂടി..
സായംസന്ധ്യതന്‍ വരവായി
കാലം പൂങ്കുടകള്‍ ചൂടി
ഈയൊരു യുദ്ധം പിന്നെന്തിനായി...
പോകൂ...പോരാം ഞാന്‍...
(സായംസന്ധ്യതന്‍....)
മിഴിയാലെ നോക്കൂ നീ നേരം ഇനി
കഴിയുന്നു വിലയുള്ള നിമിഷം സഖീ
വരുന്നൂ ഞാന്‍ നിന്നുള്ളിന്‍ താളം കൊള്ളാന്‍
നിന്നില്‍ എന്‍ ആത്മാവിന്‍ വര്‍ണ്ണം തൂകാന്‍
ഓ...എത്രയ്ക്കു ദൂരെയോ നീ
അത്രയ്ക്കെന്റെ ചാരെ നീ
പലതുണ്ടു ചൊല്ലുവാന്‍
ഒരുമിക്കും വേളയില്‍
ഓ...സഖീ....നീ...
നോക്കൂ കാത്തിരുന്നു മടുത്തു
പ്രേമം കൊണ്ടൊരാഴം കണ്ടൂ ...
ഈയൊരു യുദ്ധം പിന്നെന്തിനായി...
പോകൂ പോരാം ഞാന്‍...
ഹൊ...നീ കാട്ടും ചാപല്യം വലുതാകുന്നു
നിറംകൊള്ളും സായാഹ്നരഥം നീങ്ങുന്നു
എൻ ആത്മാവില്‍ ഇതൾചൂടും അഭിലാഷമായ്
അതുനിന്നെ അറിയിക്കാന്‍ അണയുന്നു ഞാന്‍
എന്റെ മന്ത്രം കൊണ്ടു നിന്‍
കവിള്‍ത്തടങ്ങള്‍ പൂക്കവേ
പിന്നില്‍ നിന്റെ പിന്നില്‍ ഞാന്‍
മുന്നില്‍ എന്റെ മുന്നില്‍ നീ
ഓ...സഖീ....നീ...
ചൊല്ലൂ എല്ലാര്‍ക്കും ഗുഡ്ബൈ...
സദയം പോകാനനുമതി താ നീ
ഈയൊരു യുദ്ധം പിന്നെന്തിനായി...
പോകൂ പോരാം ഞാന്‍...
(സായംസന്ധ്യതന്‍....)