Saayamsandhya

സായംസന്ധ്യ
Year
Language

സായംസന്ധ്യ മേയും തീരം ചായങ്ങളിൽ മുങ്ങീ
നിഴലുകൾ തൊടികളിൽ ഊഞ്ഞാലാടി നിൽക്കുമ്പോൾ

എൻ പ്രിയനായ് ഞാനെഴുതീ
ഇന്നും പ്രേമഗീതങ്ങൾ (2)
നിൻ ഹൃദയം എന്നുയിരിൽ (2)
മീട്ടി സൗമ്യരാഗങ്ങൾ
(സായംസന്ധ്യ..)

പൊന്നുരുകും മേഖലയിൽ
കാണും രമ്യവർണ്ണങ്ങൾ (2)
മായുകിലും മൃത്യുവിലും (2)
നിന്നിൽ പൂക്കും എന്നും ഞാൻ
(സായം സന്ധ്യ...)

sāyaṁsandhya meyuṁ tīraṁ sāyaṅṅaḽil muṅṅī
niḻalugaḽ tŏḍigaḽil ūññālāḍi nilkkumboḽ

ĕn priyanāy ñānĕḻudī
innuṁ premagīdaṅṅaḽ (2)
nin hṛdayaṁ ĕnnuyiril (2)
mīṭṭi saumyarāgaṅṅaḽ
(sāyaṁsandhya..)

pŏnnuruguṁ mekhalayil
kāṇuṁ ramyavarṇṇaṅṅaḽ (2)
māyugiluṁ mṛtyuviluṁ (2)
ninnil pūkkuṁ ĕnnuṁ ñān
(sāyaṁ sandhya...)