Saayam sandhyayil

സായം സന്ധ്യയില്‍
Year
Language

സായം സന്ധ്യയില്‍ ഒരു നോവും സൂര്യനായി
ഇരുളിന്‍റെ കോണില്‍ എരിയുന്നു നീ എനിക്കായി
ഓരോ മാത്രയും നീയെന്‍ യാത്രയില്‍
എനിക്കായി നീറും മനസ്സിന്‍റെ മന്ത്രങ്ങള്‍ നീ
(സായം സന്ധ്യയില്‍)

കൊളുത്തുന്നു നീയെന്‍ കിഴക്കിന്‍റെ കോണില്‍ ഉഷസ്സിന്‍റെ മലര്‍ താരകം
ചുരത്തുന്നു നീയെന്‍ മനസ്സിന്‍റെ ചുണ്ടില്‍ കനിവിന്‍റെ കനിപ്പാല്‍ക്കുടം
എന്നുയിരേ എന്നുലകേ
എന്നുയിരേ എന്നുലകേ നീയെന്‍റെ മാത്രം താരാട്ടു പാട്ടല്ലോ
(സായം സന്ധ്യയില്‍)

തളര്‍ന്നെന്നു തോന്നും തണുപ്പിന്‍റെ മെയ്യില്‍ പുതപ്പിച്ചു പുലര്‍കമ്പളം
നിറഞ്ഞെന്നു തോന്നും നിലാവിന്‍റെ കണ്‍കള്‍ തുടപ്പിച്ചു തൂവല്‍സാന്ത്വനം
എന്‍ കനവേ എന്‍ കലികേ
എന്‍ കനവേ എന്‍ കലികേ ഞാന്‍ നിന്‍റെ കൂട്ടില്‍ പാടാത്ത പ്രാവല്ലയോ
(സായം സന്ധ്യയില്‍)

sāyaṁ sandhyayil ŏru novuṁ sūryanāyi
iruḽinṟĕ koṇil ĕriyunnu nī ĕnikkāyi
oro mātrayuṁ nīyĕn yātrayil
ĕnikkāyi nīṟuṁ manassinṟĕ mandraṅṅaḽ nī
(sāyaṁ sandhyayil)

kŏḽuttunnu nīyĕn kiḻakkinṟĕ koṇil uṣassinṟĕ malar tāragaṁ
surattunnu nīyĕn manassinṟĕ suṇḍil kanivinṟĕ kanippālkkuḍaṁ
ĕnnuyire ĕnnulage
ĕnnuyire ĕnnulage nīyĕnṟĕ mātraṁ tārāṭṭu pāṭṭallo
(sāyaṁ sandhyayil)

taḽarnnĕnnu tonnuṁ taṇuppinṟĕ mĕyyil pudappiccu pulargambaḽaṁ
niṟaññĕnnu tonnuṁ nilāvinṟĕ kaṇgaḽ tuḍappiccu tūvalsāndvanaṁ
ĕn kanave ĕn kalige
ĕn kanave ĕn kalige ñān ninṟĕ kūṭṭil pāḍātta prāvallayo
(sāyaṁ sandhyayil)