Saayam poya

ചായം പോയ
Work
Year
Language

ആ...

ചായം പോയ സന്ധ്യയില്‍
തേങ്ങും മണ്‍ചിരാതുകള്‍
ഓര്‍മ്മതന്‍ ചില്ലയില്‍
കൂടണഞ്ഞ മൌനങ്ങള്‍
ചായം പോയ..........

വേനല്‍ പൂത്തവീണയില്‍
കാനല്‍ കോര്‍ത്തപല്ലവി
എരിതീചില്ലുകുമ്പിളില്‍
ചിരിതേടുന്ന തുമ്പികള്‍
വേനല്‍ ‍.....
വേഴാമ്പല്‍ കേഴുന്നു
വരുമാഷാഢമേഘങ്ങള്‍
ആരണ്യരജനികളില്‍
ചായം പോയ..........

കണ്ണുകളിലന്നലൂഞ്ഞാല്‍
ആടുന്ന യാമങ്ങള്‍
കാതുകളിലാത്മ മന്ത്രം
ധ്യാനമരുളും സുഖം
മനസ്സില്‍ മനസ്സിന്‍ മൌനം പൂവിടും
ഉഷസ്സായുണരും നിമിഷങ്ങള്‍
ചായം പോയ........

ā...

sāyaṁ poya sandhyayil
teṅṅuṁ maṇsirādugaḽ
ormmadan sillayil
kūḍaṇañña maൌnaṅṅaḽ
sāyaṁ poya..........

venal pūttavīṇayil
kānal korttaballavi
ĕridīsillugumbiḽil
sirideḍunna tumbigaḽ
venal .....
veḻāmbal keḻunnu
varumāṣāḍhameghaṅṅaḽ
āraṇyarajanigaḽil
sāyaṁ poya..........

kaṇṇugaḽilannalūññāl
āḍunna yāmaṅṅaḽ
kādugaḽilātma mandraṁ
dhyānamaruḽuṁ sukhaṁ
manassil manassin maൌnaṁ pūviḍuṁ
uṣassāyuṇaruṁ nimiṣaṅṅaḽ
sāyaṁ poya........