ചാരു മന്ദസ്മിതം ചൊരിയും ശാരദേന്ദു മലരേ
അഴകിൻ തേൻകുടമായ് അണയൂ സൗന്ദര്യമേ
(ചാരുമന്ദസ്മിതം..)
ഇനി വരും നിശയുടെ നീലാകാശത്തിൽ
നിറമഴിഞ്ഞലകളിൽ വീഴും പകലൊളിയിൽ
വന്ധ്യമേഘങ്ങളിൽ വർഷസംഗീതമായ്
വന്യമോഹങ്ങളിൽ ഹർഷസായൂജ്യമായ്
വന്നുയിരൂതി എന്നെയുണർത്തൂ നീ..
(ചാരുമന്ദസ്മിതം..)
തളിരിതൾ മിഴിയിലെ സ്നേഹാർദ്രതപോലെ
പനിമലർ ഇതളിലെ നീഹാരം പോലെ
മൗനതീരങ്ങളിൽ മന്ത്രസംഗീതമായ്
വർണ്ണസ്വപ്നങ്ങളായ് വനകല്ലോലമായ്
വന്നുടലാകെ വാരിപ്പുണരൂ നീ
(ചാരുമന്ദസ്മിതം..)
sāru mandasmidaṁ sŏriyuṁ śāradendu malare
aḻagin denkuḍamāy aṇayū saundaryame
(sārumandasmidaṁ..)
ini varuṁ niśayuḍĕ nīlāgāśattil
niṟamaḻiññalagaḽil vīḻuṁ pagalŏḽiyil
vandhyameghaṅṅaḽil varṣasaṁgīdamāy
vanyamohaṅṅaḽil harṣasāyūjyamāy
vannuyirūdi ĕnnĕyuṇarttū nī..
(sārumandasmidaṁ..)
taḽiridaḽ miḻiyilĕ snehārdradabolĕ
panimalar idaḽilĕ nīhāraṁ polĕ
maunadīraṅṅaḽil mandrasaṁgīdamāy
varṇṇasvapnaṅṅaḽāy vanagallolamāy
vannuḍalāgĕ vārippuṇarū nī
(sārumandasmidaṁ..)