Saaronin paneerppoo

ശാരോണിന്‍ പനീര്‍പ്പൂ
Work
Year
Language

ഷാരോണിന്‍ പനീര്‍പ്പൂചൂടിവരു
ശാലീന ശരത്‌‌സായാഹ്നസഖി നീ
ഓ ഉയിര്‍നിറയെ ചൊരിയുക നീ കുളിരമൃതം
നവതാരുണ്യം നറുവീഞ്ഞായ് നുരയും
മധുപാത്രം പോല്‍ മനോജ്ഞാംഗി നീ വരൂ
ഷാരോണിന്‍ പനീര്‍പ്പൂചൂടിവരു
ശാലീനശരത് സായാഹ്നസഖി നീ
ഓ വനതരുവിന്‍ തണലിലിതാ ഇണഹരിണം
കുളിര്‍മഞ്ഞോലും നിലാപ്പൂക്കള്‍ വിരിയെ...
കുയില്‍ പാടും‌പോല്‍ എതിര്‍പാട്ടും പാടിവാ
ഷാരോണിന്‍ പനീര്‍പ്പൂചൂടിവരു
ശാലീന ശരത്‌‌സായാഹ്നസഖി നീ

ഓരോരോ പൂവും മുത്തിപ്പായും കാറ്റല്ലാ
നീ തേടും പൂവിന്‍ കാതില്‍ മന്ത്രം ചൊല്ലും പൂത്തുമ്പി(ഓരോരോ..)
ഋതുക്കള്‍തന്‍ തലോടലില്‍ തരളിത
തരുക്കള്‍പോല്‍ തളിര്‍ത്തിടും ഉടലിതു
പതുക്കെമാറണച്ചു ഞാന്‍ പ്രിയമൊടു
മനസ്വിനി മയങ്ങു നീ മലര്‍‌വിരി
നീര്‍ത്തുന്നിതാ മണിയറമഞ്ചമാര്‍ന്നു നാം
മധുമൊഴിയൊന്നുചേര്‍ന്നു നാം കുളിരേ....
ഷാരോണിന്‍ പനീര്‍പ്പൂചൂടിവരു
ശാലീന ശരത്‌‌സായാഹ്നസഖി നീ

കസ്തൂരിപ്പൊന്മാന്‍ മേയും കന്നിപ്പുല്‍മേട്ടില്‍
ഈ മാറില്‍ ചായും ഞാനിന്നേതോ സ്വപ്നം കാണുന്നു(കസ്തൂരി)
കിനാക്കള്‍തന്‍ കിളുന്നുപൂവിതളുകള്‍
വിടര്‍ത്തുമീ തളിര്‍വിരല്‍ തഴുകിയ
സുഖത്തിലോ തുടിക്കുമെന്‍ കരളിലെ
മണിക്കുയില്‍ വിളിക്കയാണെന്‍ സഖി
നീപോരിക പ്രിയതരമാത്മതന്തിയില്‍
സുമധുരരാഗധാരയായ് ഉണരൂ.....
(ഷാരോണിന്‍ ...)

ṣāroṇin panīrppūsūḍivaru
śālīna śarat‌‌sāyāhnasakhi nī
o uyirniṟayĕ sŏriyuga nī kuḽiramṛtaṁ
navadāruṇyaṁ naṟuvīññāy nurayuṁ
madhubātraṁ pol manojñāṁgi nī varū
ṣāroṇin panīrppūsūḍivaru
śālīnaśarat sāyāhnasakhi nī
o vanadaruvin daṇalilidā iṇahariṇaṁ
kuḽirmaññoluṁ nilāppūkkaḽ viriyĕ...
kuyil pāḍuṁ‌pol ĕdirbāṭṭuṁ pāḍivā
ṣāroṇin panīrppūsūḍivaru
śālīna śarat‌‌sāyāhnasakhi nī

ororo pūvuṁ muttippāyuṁ kāṭrallā
nī teḍuṁ pūvin kādil mandraṁ sŏlluṁ pūttumbi(ororo..)
ṛtukkaḽtan daloḍalil taraḽida
tarukkaḽpol taḽirttiḍuṁ uḍalidu
padukkĕmāṟaṇaccu ñān priyamŏḍu
manasvini mayaṅṅu nī malar‌viri
nīrttunnidā maṇiyaṟamañjamārnnu nāṁ
madhumŏḻiyŏnnusernnu nāṁ kuḽire....
ṣāroṇin panīrppūsūḍivaru
śālīna śarat‌‌sāyāhnasakhi nī

kastūrippŏnmān meyuṁ kannippulmeṭṭil
ī māṟil sāyuṁ ñāninnedo svapnaṁ kāṇunnu(kastūri)
kinākkaḽtan kiḽunnubūvidaḽugaḽ
viḍarttumī taḽirviral taḻugiya
sukhattilo tuḍikkumĕn karaḽilĕ
maṇikkuyil viḽikkayāṇĕn sakhi
nīboriga priyadaramātmadandiyil
sumadhurarāgadhārayāy uṇarū.....
(ṣāroṇin ...)