Saaronin paneerppoo

ശാരോണിന്‍ പനീര്‍പ്പൂ
Work
Year
Language

ഷാരോണിന്‍ പനീര്‍പ്പൂചൂടിവരു
ശാലീനശരത് സായാഹ്നസഖി നീ
ഓ ഉയിര്‍നിറയെ ചൊരിയുകനീ കുളിരമൃതം
നവതാരുണ്യം നറുവീഞ്ഞായ് നുരയും
മധുപാത്രം പോല്‍ മനോജ്ഞാംഗി നീ വരൂ

ഓ വനതരുവിന്‍ തണലിലിതാ ഇണഹരിണം
കുളിര്‍മഞ്ഞോലും നിലാപ്പൂക്കള്‍ വിരിയെ
കുയില്‍ പാടും‌പോലെ എതിര്‍പാട്ടും പാടിവാ

ഓരോരോ പൂവും മുത്തിപ്പായും കാറ്റല്ലാ
നീതേടും പൂവിന്‍ കാതില്‍ മന്ത്രം ചൊല്ലും പൂത്തുമ്പി
ഋതുക്കള്‍തന്‍ തലോടലില്‍ തരളിത തരുക്കള്‍പോല്‍ തളിര്‍ത്തിടും ഉടലിതു
പതുക്കെമാറണച്ചു ഞാന്‍ പ്രിയമൊടു
മനസ്വിനി മയങ്ങുനീ മലര്‍‌വിരി
നീര്‍ത്തുന്നിതാ മണിയറമഞ്ചമാര്‍ന്നു നാം
മധുമൊഴിയൊന്നുചേര്‍ന്നു നാം കുളിരേ...........

കസ്തൂരിപ്പൊന്മാന്‍ മേയും കന്നിപ്പുല്‍മേട്ടില്‍
ഈ മാറില്‍ ചായും ഞാനിന്നേതോ സ്വപ്നം കാണുന്നു
കിനാക്കള്‍തന്‍ കിളുന്നുപൂവിതളുകള്‍
വിടര്‍ത്തുനീ തളിര്‍വിരല്‍ തഴുകിയ
സുഖത്തിലോ തുടിയ്ക്കുമെന്‍ കരളിതു
മണിക്കുയില്‍ വിളിക്കയാണെന്‍ സഖി
നീപോരിക പ്രിയതരമാത്മതന്ത്രിയില്‍
സുമധുരരാഗധാരയായ് ഉണരൂ...........

ṣāroṇin panīrppūsūḍivaru
śālīnaśarat sāyāhnasakhi nī
o uyirniṟayĕ sŏriyuganī kuḽiramṛtaṁ
navadāruṇyaṁ naṟuvīññāy nurayuṁ
madhubātraṁ pol manojñāṁgi nī varū

o vanadaruvin daṇalilidā iṇahariṇaṁ
kuḽirmaññoluṁ nilāppūkkaḽ viriyĕ
kuyil pāḍuṁ‌polĕ ĕdirbāṭṭuṁ pāḍivā

ororo pūvuṁ muttippāyuṁ kāṭrallā
nīdeḍuṁ pūvin kādil mandraṁ sŏlluṁ pūttumbi
ṛtukkaḽtan daloḍalil taraḽida tarukkaḽpol taḽirttiḍuṁ uḍalidu
padukkĕmāṟaṇaccu ñān priyamŏḍu
manasvini mayaṅṅunī malar‌viri
nīrttunnidā maṇiyaṟamañjamārnnu nāṁ
madhumŏḻiyŏnnusernnu nāṁ kuḽire...........

kastūrippŏnmān meyuṁ kannippulmeṭṭil
ī māṟil sāyuṁ ñāninnedo svapnaṁ kāṇunnu
kinākkaḽtan kiḽunnubūvidaḽugaḽ
viḍarttunī taḽirviral taḻugiya
sukhattilo tuḍiykkumĕn karaḽidu
maṇikkuyil viḽikkayāṇĕn sakhi
nīboriga priyadaramātmadandriyil
sumadhurarāgadhārayāy uṇarū...........